കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. കല്ലാച്ചി കോടതി റോഡിലുള്ള ഓഫീസിന് നേരെ രാത്രി ഒമ്പത് മണിയോടെയാണ് ബോംബേറ് ഉണ്ടായത്. കെട്ടിടത്തിന്റെ സൺഷൈഡിൽ പതിച്ച ബോംബ് പൊട്ടിത്തെറിച്ച് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. നാദാപുരം പോലീസ് സ്ഥലത്ത് പരിശോധന നടത്തി. ഓഫീസിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വെഞ്ഞാറമൂട് കൊലപാതകത്തിന് ശേഷം കേരളത്തിൽ പലയിടങ്ങളിൽ നേരിയ തോതിൽ കോൺഗ്രസ്- സിപിഐ(എം) പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ട്. കോഴിക്കോട് ഡിസിസി പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. എങ്കിലും പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിന് നേരെയാണ് സംഭവത്തില്‍ ആരോപണം ഉന്നയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...