ന്യൂഡൽഹി : വനിതാ സംവരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ കോൺഗ്രസ്. വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ് റാം രമേശ് വിമർശിച്ചു. അതിന് വേണ്ടിയാണ് മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത്. വനിതാ സംവരണം ആവശ്യപ്പെട്ട് 2017 ൽ സോണിയ ഗാന്ധിയും , 2018 രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് അയച്ച കത്ത് എസ്കിലൂടെ പങ്കുവെച്ചാണ് വിമർശനം. വനിതാ സംവരണ ഭേദഗതിയിൽ പരസ്പരം പഴിചാരി പ്രചാരണം ശക്തമാക്കുകയാണ് ബിജെപിയും കോൺഗ്രസും. ഇതിനോടകം പാസാക്കിയ ബിൽ പ്രകാരം സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിച്ചു. ഉത്തർപ്രദേശ് സർക്കാർ സ്ത്രീ ശാക്തീകരണം അജണ്ടയാക്കി ഈ മാസം പ്രത്യേക നിയമസഭാ സമ്മേളനം ചേരും. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ലക്നൗവിൽ പ്രതിപക്ഷത്തിനെതിരെ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]
































