കാലടി സർവകലാശാലയിൽ വിദ്യാർഥികൾക്ക് വകുപ്പ്​ മേധാവിയുടെ ഭീഷണി സന്ദേശം

For full experience, Download our mobile application:
Get it on Google Play

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി അയച്ച ഭീഷണി സന്ദേശം പുറത്ത്. വ്യാകരണ വിഭാഗം മേധാവി ഡോ. സുനിൽ കുമാറാണ് ഗവേഷക വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്. ഗവർണറുടെ പരിപാടിയിലെ പങ്കാളിത്തം അനുസരിച്ചായിരിക്കും വിദ്യാർഥികളോടുള്ള വകുപ്പിന്റെ ഭാവിയിലുള്ള സഹകരണമെന്നാണ് സന്ദേശത്തിലെ പ്രധാന മുന്നറിയിപ്പ്.

ഗവേഷക വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം വകുപ്പിൽ നിന്ന് പലവിധ സഹായങ്ങളും ആവശ്യമായി വരുമെന്നും, അത് ലഭിക്കണമെങ്കിൽ ഗവർണറുടെ പരിപാടിയിൽ കൃത്യമായി പങ്കെടുക്കണമെന്നും സന്ദേശത്തിൽ പറയുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവരുടെയും സഹകരിക്കാത്തവരുടെയും വിവരങ്ങൾ വെറുതെ മനസിൽ ഓർത്തു വെക്കുകയല്ല, മറിച്ച് കൃത്യമായി എഴുതി രേഖപ്പെടുത്തി വെക്കുമെന്നും ഡോ. സുനിൽ കുമാർ വിദ്യാർഥികളെ ഓർമിപ്പിക്കുന്നുണ്ട്. 10 മണിക്ക് മുമ്പായി പരിപാടി നടക്കുന്ന സ്ഥലത്തെത്തി സീറ്റുകൾ ഉറപ്പിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...