ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യാക്കുറിപ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ പേര്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യാക്കുറിപ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ പേര്. ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബിജുവിന്റെ ആത്മഹത്യാക്കുറിപ്പിലാണ് കോണ്‍ഗ്രസ് പഞ്ചായത്തംഗം രമാദേവിയുടേയും ഭര്‍ത്താവിന്റേയും പേര് പരാമര്‍ശിക്കുന്നത്. ‘എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി അഞ്ചാം വാര്‍ഡ് മെംബര്‍ രമാദേവിയും ഭര്‍ത്താവ് സുരേന്ദ്രനും ആണെന്ന്’ ബിജു ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.

ഇന്ന് രാവിലെ ബിജുവിന്റെ ഹോട്ടലിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ബിജുവും പഞ്ചായത്ത് അംഗവും തമ്മില്‍ വാടക കെട്ടിടത്തിന്റെ പേരില്‍ തര്‍ക്കം നിലനിന്നു എന്ന് സൂചനയുണ്ട്. പഞ്ചായത്തംഗം രമയുടെ കെട്ടിടത്തിലാണ് ബിജു ഹോട്ടല്‍ നടത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് പഞ്ചായത്ത് അംഗത്തിന്റേയും ഭര്‍ത്താവിന്റേയും മൊഴി എടുത്തേക്കുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....