മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം അനുസ്മരണ ദിനം ആചരിച്ച് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പന്തളം : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാം അനുസ്മരണ ദിനം ആചരിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പന്തളം ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ഓരോ പൊതുപ്രവർത്തകരും മാതൃക ആക്കാവുന്ന ഏറ്റവും ഉത്തമനായ വ്യക്തിയായിരുന്നു ഉമ്മൻചാണ്ടി എന്ന് നേതാക്കൾ അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് നേതാക്കളായ എ നൗഷാദ് റാവുത്തർ, കെ എം ജലീൽ, ആർ മോഹൻ കുമാർ, കെ ആർ വിജയകുമാർ, പന്തളം വാഹിദ് , ഇ എസ് നുജുമുദീൻ, പി പി ജോൺ, വൈ റഹിം റാവുത്തർ, രാധാകൃഷ്ണപിള്ള, ബിജു മങ്ങാരം, അഡ്വ. മുഹമ്മദ് ഷഫീഖ്, ആർ.സുരേഷ് കുമാർ , മുരളീധരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
രാഹുൽ രാജ്, ബൈജു മുകടിയിൽ, ഗീത പി നായർ, വിനോദ് മുകടിയിൽ, സിയാവുദ്ദീൻ, പാസ്റ്റർ പി വി തോമസ്, സാമുവൽ ഡേവിഡ്, കെ എൻ സുരേന്ദ്രൻ, ജേക്കബ് മാത്യു, തോമസ്, ഗോപാലകൃഷ്ണൻ, സജാദ്, രാജു പട്ടത്താനം, അഹമ്മദ് കബീർ, ശ്രീജിത്ത്, കുഞ്ഞുമോൻ തിലങ്കാന, പി കെ ഗോപാലകൃഷ്ണൻ, ബിജു പള്ളി പീടികയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....