പന്തളത്തോട് നഗരസഭയും ദേവസ്വം ബോർഡും കാട്ടുന്ന അവഗണനക്കെതിരേ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : മണ്ഡലം-മകരവിളക്ക് കാലം ആരംഭിച്ചിട്ടും പ്രധാന ഇടത്താവളമായ പന്തളത്തോട് നഗരസഭയും ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും കാട്ടുന്ന അവഗണനക്കെതിരേ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പന്തളം ടൗണിൽ ധർണ നടത്തി. ശൗചാലയം, വിരിവെയ്ക്കുന്നതിനുള്ള സൗകര്യം, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള അടിസ്ഥാനസൗകര്യം, വാഹന പാർക്കിങ്‌ തുടങ്ങി യാതൊരുവിധമായ മുന്നൊരുക്കങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പന്തളത്തോടു കാണിക്കുന്ന അവഗണനയ്‌ക്കെതിരേ വരും ദിവസങ്ങളിലും സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. കെ.പി.സി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. പന്തളം മണ്ഡലം പ്രസിഡൻറ് എസ്.ഷെരീഫ് അധ്യക്ഷത വഹിച്ചു. ഇ.എസ്.നുജുമുദീൻ, ഡി.സി.സി. വൈസ് പ്രസിഡൻറ് എം.ജി.കണ്ണൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡി.എൻ.തൃദീപ്, ജി.രഘുനാഥ്, ആർ.ഉണ്ണികൃഷ്ണൻ, സക്കറിയ വർഗീസ്, എ.നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, കെ.ആർ.വിജയകുമാർ എന്നിവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...

ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയം...

0
തിരുവനന്തപുരം: ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും...