മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത് ഗൂഡലക്ഷ്യത്തോടെ ; വിമർശനവുമായി കോൺഗ്രസ് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് രംഗത്ത്. മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത് ബിൽ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിമർശിച്ചു. വനിതാ സംവരണം ആവശ്യപ്പെട്ട് 2017-ൽ സോണിയ ഗാന്ധിയും 2018-ൽ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് അയച്ച കത്തുകൾ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചാണ് പ്രതിഷേധം കടുപ്പിച്ചത്. 2023-ൽ പാസാക്കിയ ബിൽ ഉടനടി നടപ്പിലാക്കണമെന്നും ഒബിസി വിഭാഗങ്ങൾക്കായി പ്രത്യേക സംവരണം ഉൾപ്പെടുത്താൻ ഭേദഗതി കൊണ്ടുവരണമെന്നും മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. പാസാക്കിയ ബിൽ പ്രകാരം സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രചാരണത്തിന് കോൺഗ്രസ് തുടക്കം കുറിച്ചു.

വിവാദങ്ങള്ർക്കിടെ സ്ത്രീ ശാക്തീകരണം പ്രധാന അജണ്ടയാക്കി ഉത്തർപ്രദേശ് സർക്കാർ ഈ മാസം പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ലഖ്‌നൗവിൽ പ്രതിപക്ഷത്തിനെതിരെ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ദൂരദർശനിലൂടെ പ്രധാനമന്ത്രി വനിതാ സംവരണ വിഷയത്തിൽ നടത്തിയ അഭിസംബോധന ചട്ടലംഘനമാണെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...