Wednesday, May 15, 2024 4:01 am

സവര്‍ക്കറും ഗോഡ്സേയും സ്വവര്‍ഗ്ഗ പ്രണയികള്‍ ; കോണ്‍ഗ്രസ് സേവാദളിന്റെ ലഘുലേഖ വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: ഹിന്ദു മഹാസഭാ നേതാവ് സവര്‍ക്കറും ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സേയും സ്വവര്‍ഗ്ഗപ്രണയികള്‍ ആയിരുന്നെന്നും ഇരുവരും തമ്മില്‍ സ്വവര്‍ഗ്ഗ ലൈംഗികത നില നിര്‍ത്തിയരുന്നതായും ആരോപിക്കുന്ന കുറിപ്പ് വിവാദമാകുന്നു. ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നതായും ഇതില്‍ പറഞ്ഞിട്ടുണ്ട്.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖയാണ് വിവാദം സൃഷ്ടിക്കുന്നത്. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് സേവാദളിന്റെ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്തിരിക്കുന്ന പുസ്തകത്തില്‍ ‘വീര സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഗോഡ്സേയും സവര്‍ക്കറും തമ്മില്‍ സ്വവര്‍ഗ്ഗാനുരാഗത്തില്‍ ആയിരുന്നു എന്ന പരാമര്‍ശം വിവാദമുണ്ടാക്കുന്നത്.

ബ്രഹ്മചര്യം സ്വീകരിക്കും മുമ്പ് ഗോഡ്സേയ്ക്ക് തന്റെ രാഷ്ട്രീയ ഗുരുവായ സവര്‍ക്കറുമായി സ്വവര്‍ഗ്ഗാനുരാഗം ഉണ്ടായിരുന്നതായി ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പുസ്തകത്തിലെ കുറിപ്പാണ് ബുക്ക്ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സ്വവര്‍ഗ്ഗ പ്രണയത്തിനൊപ്പം ഇരുവരുടേയും വര്‍ഗ്ഗീയ വാദത്തെക്കുറിച്ച് പരാമര്‍ശിക്കാനായുള്ള കാര്യങ്ങളും വിശദമാക്കുന്നുണ്ട്. അതിലൊന്ന് ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നു എന്ന ഭാഗമാണ്. മറ്റൊന്ന് വര്‍ഗ്ഗീയ കലാപത്തില്‍ മുസ്ളീങ്ങള്‍ കൊല്ലപ്പെടുമ്പോളെല്ലാം സവര്‍ക്കറും സുഹൃത്തുക്കളും സന്തോഷത്തോടെ നൃത്തം ചെയ്തിരുന്നു എന്നതാണ്

സവര്‍ക്കറായിരുന്നു ഇന്ത്യ വിഭജിക്കാന്‍ ഇടയായതെന്നും സവര്‍ക്കറുടെ ദ്വിരാഷ്ട്ര സിദ്ധാന്തമായിരുന്നു വികസനത്തിന് വിത്തു പാകിയതെന്നും ലഘുലേഖ ആരോപിക്കുന്നു. അതേസമയം വിവാദ ലഘുലേഖയ്ക്ക് എതിരേ ബിജെപി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് വസ്തുതകള്‍ വളച്ചൊടിക്കുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നാണ് ആരോപണം. ശരിയായ ചരിത്ര വസ്തുതകള്‍ കോണ്‍ഗ്രസ് സമാഹരിക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചരിത്രം തയ്യാറാക്കപ്പെടുന്നതെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നുമാണ് കോണ്‍ഗ്രസിന്റെ മറുപടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

0
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ് : രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

0
ന്യൂഡല്‍ഹി: വിവാഹമോചനക്കേസ് ഫയല്‍ചെയ്യാന്‍ സമീപിച്ച കക്ഷിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ...

മില്‍മാ സമരം ഒത്തുതീര്‍പ്പായി : തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു

0
തിരുവനന്തപുരം : മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു....

മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍ ; വിജിലന്‍സ് പിടികൂടിയത് ലക്ഷങ്ങള്‍

0
പാലക്കാട് : കണ്‍സ്യൂമര്‍ ഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍...