ന്യൂഡൽഹി: വോട്ട് അട്ടിമറി ആരോപണത്തിൽ രാജ്യവ്യാപക ക്യാമ്പയിനൊരുങ്ങി കോൺഗ്രസ്. Vote Chori.in എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ചു. എല്ലാവരും പ്രചാരണത്തിൽ പങ്കാളികളാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. 9650003420 എന്ന നമ്പറിലൂടെയും പ്രചാരണത്തിൽ പങ്കാളികളാവാം. ഡിജിറ്റൽ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ‘വോട്ട് മോഷണം’ ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിന് നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ എക്‌സിൽ കുറിച്ചു. സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പിന് അപാകതകളില്ലാത്ത വോട്ടർ പട്ടിക അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതിനിടെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കർണാടക അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ അന്വേഷണം നടത്താൻ നിയമവകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാളെ തുടങ്ങുന്ന കർണാടക നിയമസഭാ സമ്മേളനത്തിൽ വിഷയം സജീവമായി ഉയർത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























