ഗാന്ധിചിത്രം തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  രാഹുൽ ഗാന്ധിയുടെ എം പി ഓഫീസിലെ ഗാന്ധിചിത്രം തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്. കേസ് പുതിയ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടെ കോൺഗ്രസ് നേതാക്കളുമായി അഡീഷണൽ എസ് പി ചർച്ച നടത്തിയിരുന്നു.

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്ത കേസിൽ 4 കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുലിന്റെ പിഎ കെ.ആർ.രതീഷ്കുമാർ (40), ഓഫീസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ (41), എൻജിഒ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കെ.എ.മുജീബ് (44), കോൺഗ്രസ് പ്രവർത്തകൻ വി.നൗഷാദ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടു. ഇവർക്കൊപ്പം ചോദ്യംചെയ്യലിന് ഹാജരായ മറ്റൊരു ഓഫീസ് ജീവനക്കാരനെ സാക്ഷിയാക്കുകയും ചെയ്തു.

ജൂൺ 24നു രാഹുലിന്റെ ഓഫീസിൽ അതിക്രമം കാട്ടിയ എസ്എഫ്ഐ പ്രവർത്തകർ അവിടെയുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രവും തകർത്തെന്നായിരുന്നു ആരോപണം. എന്നാൽ സാഹചര്യത്തെളിവുകൾ, സാക്ഷിമൊഴികൾ, സിസിടിവി-മൊബൈൽ ഫോൺ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് അറസ്റ്റ് എന്നു ഡിവൈഎസ്പി ടി.പി.ജേക്കബ് പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...