തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ്. തൃശൂർ മണ്ഡലത്തിൽ 193 വോട്ടുകളുടെ ക്രമക്കേട് കൂടി കണ്ടെത്തിയതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. 143 വോട്ടർ ഐഡിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു. വോട്ടർ പട്ടിക ക്രമക്കേട് വിവരങ്ങൾ പുറത്തു വിട്ടതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം വോട്ടർ പട്ടിക പരിശോധന തുടങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം വെട്ടിലാക്കുന്ന നിർണായക തെളിവുകളാണ് തൃശൂർ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പുറത്തുവിട്ടത്.

തൃശൂർ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് 193 വോട്ടുകൾ ക്രമക്കേടിലൂടെ നടന്നുവെന്നും, 143 പേരുടെ വോട്ടർ ഐഡിയുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ പോലും ലഭ്യമല്ലെന്നും ജോസഫ് ടാജറ്റ്. കുറുവാ സംഘമാണ് ഇതിന് പിന്നിൽ എന്നും ബിജെപിയെ പരിഹരിച്ചുകൊണ്ട് ഡിസിസി പ്രസിഡന്റ് പറഞ്ഞു.52 പേർ തൃശ്ശൂർ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണെന്നും ആരോപണമുണ്ട്. കാശ്മീരിൽ നിന്ന് വരെ ആളുകളെ കൊണ്ടുവന്നു വോട്ട് ചേർക്കുമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...