അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി​യും ; ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക്​​ എം.​പി​മാ​രെ​യും എം.​എ​ല്‍.​എ​മാ​രെ​യും പ​രി​ഗ​ണി​ക്കി​ല്ല – കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി, ഡി.​സി.​സി ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക്​​ എം.​പി​മാ​രെ​യും എം.​എ​ല്‍.​എ​മാ​രെ​യും പ​രി​ഗ​ണി​ക്കി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച​വ​രി​ല്‍ അ​നി​വാ​ര്യ​രാ​യ​വ​ര്‍ ഒ​ഴി​കെ ആ​രെ​യും ഭാ​ര​വാ​ഹി​ക​ളാ​ക്കി​ല്ല. കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ​ സ​മി​തി യോ​ഗ​ത്തി​ലും മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ്ര​ത്യേ​ക​മാ​യി ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​ന​യി​ലും ഉ​യ​ര്‍​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ​െപാ​തു​ധാ​ര​ണ രൂ​പ​പ്പെ​ട്ട​ത്.

അ​ടി​മു​ടി ന​ട​പ്പാ​ക്കു​ന്ന അ​ഴി​ച്ചു​പ​ണി​യി​ല്‍ വി​വി​ധ​ ത​ല​ങ്ങ​ളി​ലു​ള്ള ജം​ബോ ക​മ്മി​റ്റി​ക​ള്‍ ഒ​ഴി​വാ​ക്കും. മു​ഴു​വ​ന്‍ സമയ​വും പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ചെ​ല​വ​ഴി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രെ​യാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. എം.​പി, എം.​എ​ല്‍.​എ​മാ​രെ ഭാ​ര​വാ​ഹി​ക​ളാ​ക്കി​യാ​ല്‍ അ​തി​ന്​ ക​ഴി​യി​ല്ല. മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​ര്‍​ക്ക്​ ല​ഭി​ക്കേ​ണ്ട അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്യും. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നും വ​ര്‍​ക്കി​ങ്​​ പ്ര​സി​ഡ​ന്‍​റു​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളാ​ണെ​ങ്കി​ലും അ​വ​രെ നി​യ​മി​ച്ച​ത്​​ ഹൈ​ക​മാ​ന്‍​ഡ്​ ആ​യ​തി​നാ​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല.

നി​ല​വി​ലെ 14 ജി​ല്ല കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​ന്മാ​രെ​യും മാ​റ്റും. ചി​ല​ര്‍​ക്ക്​ കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ത്വം ല​ഭി​ക്കും. കെ.​പി.​സി.​സി, ഡി.​സി.​സി ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക്​​ പ​രി​ഗ​ണി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക കെ.​പി.​സി.​സി നേ​തൃ​ത്വ​മാ​യി​രി​ക്കും ത​യാ​റാ​ക്കു​ക. ഈ ​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ നേ​താ​ക്ക​ള്‍ കൂ​ടി​യാ​ലോ​ചി​ച്ച്‌​ അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കും. ഭാ​ര​വാ​ഹി​ത്വ​ത്തി​ല്‍ പ​ത്ത്​ ശ​ത​മാ​നം വീ​തം സ്​​ത്രീ​ക​ള്‍​ക്കും പ​ട്ടി​ക​വി​ഭാ​ഗ​ത്തി​നും നി​ര്‍​ബ​ന്ധ​മാ​യും മാ​റ്റി​വെ​ക്കും. വാ​ര്‍​ഡ്​, ബൂ​ത്ത്​ ക​മ്മി​റ്റി​ക​ള്‍​ക്ക്​ താ​ഴെ പു​തി​യ​താ​യി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന അ​യ​ല്‍​ക്കൂ​ട്ട സ​മി​തി​ക​ളി​ല്‍ പാ​ര്‍​ട്ടി​യോ​ട്​ കൂ​റു​ള്ള​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ മാ​ത്ര​മാ​യി​രി​ക്കും ഉ​ള്‍​പ്പെ​ടു​ത്തു​ക.

പു​നഃ​സം​ഘ​ട​ന​യി​ല്‍ സ്ഥാ​നം ന​ഷ്​​ട​മാ​കു​ന്ന​വ​രെ അ​സം​തൃ​പ്​​ത​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക്​ ത​ള്ളി​വി​ടാ​തെ പാ​ര്‍​ട്ടി​യു​ടെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. അ​ഴി​ച്ചു​പ​ണി​ക്കൊ​പ്പം നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നും രൂ​പം​ന​ല്‍​കും. വേ​ദി​ക​ളി​ലെ അ​നാ​വ​ശ്യ ഇ​ടി​ച്ചു​ക​യ​റ്റം ഉ​ള്‍​പ്പെ​ടെ നി​യ​ന്ത്രി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും.

കെ.​എ​സ്.​യു, യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ്​ രീ​തി​ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ക്കും. ഹൈ​ക്ക​മാ​ന്‍​ഡു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ അ​ടു​ത്ത​യാ​ഴ്​​ച ഡ​ല്‍​ഹി​യി​ലെ​ത്തു​ന്ന കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ ​ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ടും. നി​ല​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ രീ​തി പാ​ര്‍​ട്ടി​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും ഗു​ണ​ക​ര​മ​ല്ലെ​ന്നാ​ണ്​ കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ന്റെ നി​ല​പാ​ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ 99 % വിഷയങ്ങളിലും ധാരണയെന്ന് യുഎസ് അംബാസഡർ

0
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...