സംസ്ഥാന പോലീസ് മേധാവി – അന്തിമ പട്ടികയില്‍ മൂന്നുപേര്‍ മാത്രം ; പരാതിയുടെ പേരില്‍ തച്ചങ്കരിയെ മാറ്റി നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി അന്തിമ പട്ടികയായി. ബി സന്ധ്യ, അനില്‍കാന്ത്, സുദേഷ് കുമാര്‍ എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചു. ടോമിന്‍ ജെ തച്ചങ്കരിയെ ഒഴിവാക്കി. അരുണ്‍കുമാര്‍ സിന്‍ഹ സ്വയം ഒഴിവായി. യുപിഎസ്‌സി യോഗത്തിലാണ് പട്ടിക തയ്യാറായത്. ഇവരില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരിന് തെരഞ്ഞെടുക്കാം. സുദേഷ്‌ കുമാറിനും സന്ധ്യയ്ക്കുമാണ് ഡിജിപി റാങ്കുള്ളത്.

പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ തച്ചങ്കരിക്ക് എതിരെ യുപിഎസ്‌സിക്ക് മരിച്ചയാളുടെ പേരില്‍ പരാതി ലഭിച്ചിരുന്നു. തച്ചങ്കരി സര്‍വീസില്‍ കയറിയ നാള്‍ മുതല്‍ ഇതുവരെയുള്ള കാര്യങ്ങള്‍, നേരിട്ട അന്വേഷണങ്ങള്‍, അച്ചടക്ക നടപടികള്‍, സിപിഎം നേതാക്കളുമായുള്ള ബന്ധം എന്നിവ പരാതിയില്‍ പറഞ്ഞിരുന്നു. ഏഴ് വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരിലാണ് പരാതി പോയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയാണ് അദ്ദേഹം.

ഇടക്കൊച്ചി സ്വദേശി കെ ടി തോമസിന്റെ പേരില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് പരാതി ലഭിക്കുകയായിരുന്നു. പോലീസ് മേധാവിമാര്‍ക്കുള്ള പട്ടിക തയ്യാറാക്കുന്ന കമ്മീഷനാണ് ഇത്തരത്തില്‍ പരാതി ലഭിച്ചിരിക്കുന്നത്. തച്ചങ്കരിക്കെതിരായ വിജിലന്‍സ് കേസും അദ്ദേഹം നേരിട്ട നടപടികളും വിശദീകരിച്ചുള്ളതാണ് പരാതി.

പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. പിന്നീട് സംസ്ഥാന ചീഫ് സെക്രട്ടറി അത് പോലീസ് മേധാവിക്കും കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ തോമസ് എന്നയാള്‍ ഏഴ് വര്‍ഷം മുമ്പ്  മരിച്ചതായി കണ്ടെത്തിയത്. നിലവില്‍ ഈ വിലാസത്തില്‍ ഗഫൂര്‍ എന്നയാളാണ് താമസിക്കുന്നത് എന്നും കണ്ടെത്തി. ഇക്കാര്യം ചീഫ് സെക്രട്ടറി യു പി എസ് സിയെ അറിയിച്ചു. ഡിടിപിയില്‍ തയ്യാറാക്കിയ പരാതിയാണ് കിട്ടിയത്. പോലീസില്‍ നിന്നു തന്നെയാണ് പരാതി പോയതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

ഇതാദ്യമായാണു യുപിഎസ്‌സി സമിതിക്കു പാനല്‍ സമര്‍പ്പിച്ച്‌, അവര്‍ നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെ കേരളത്തില്‍ ഡിജിപിയായി നിയമിക്കുന്നത്. ഇതുവരെ സര്‍ക്കാരുകള്‍ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്നു. സുപ്രീം കോടതിയുടെ കര്‍ശന വിധി വന്നതോടെ സര്‍ക്കാരിനു നിവൃത്തിയില്ലാതായി.

യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു കേന്ദ്രസമിതിയില്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ, 1987 മുതല്‍ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...