Friday, March 29, 2024 4:09 pm

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മറുപടി നല്‍കി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച സംഭവത്തില്‍ കേന്ദ്ര മന്ത്രിസ്മൃതി ഇറാനിക്ക് മറുപടി നല്‍കി കോണ്‍ഗ്രസ്. കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ സ്വാമി വിവേകാനന്ദനെ അവഗണിച്ചുയെന്നാണ് സ്മൃതി ഇറാനിയുടെ വിമര്‍ശനം. ഇതിനു മറുപടിയുമായിട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.വിമര്‍ശനത്തിനു മറുപടിയായി രാഹുല്‍ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നില്‍ ആദരവ് അര്‍പ്പിക്കുന്ന ചിത്രങ്ങള്‍ ചേര്‍ത്തുളള വീഡിയോ കോണ്‍ഗ്രസ് പങ്കുവെച്ചു അതുപോലെ സ്വാമി വിവേകാനന്ദനെ അവഗണിച്ചുയെന്നു പറഞ്ഞുളള സ്മൃതി ഇറാനിയുടെ വീഡിയോയും പങ്കുവെച്ചു.

Lok Sabha Elections 2024 - Kerala

‘ഇന്ന് ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടു ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള യാത്രയ്ക്ക് നിങ്ങള്‍ കന്യാകുമാരിയില്‍നിന്ന് തുടക്കം കുറിക്കുകയാണെങ്കില്‍ സ്വാമി വിവേകാനന്ദനെ അവഗണിക്കുംവിധം ലജ്ജയിലാത്തവരാകരുത്. രാഹുല്‍ ഗാന്ധിക്ക് ഇത്തരമൊരു പ്രവര്‍ത്തി കഴിയില്ല’ എന്നായിരുന്നു സ്മൃതിയുടെ വിമര്‍ശനം. ഇതിനെല്ലാം ഒറ്റയൊരു മറുപടിയായിട്ടാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ.സ്മൃതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ചൂണ്ടികാണിച്ച്‌ ജയറാം രമേശ് ഉള്‍പ്പെടെ പലരും രംഗത്ത് വന്നു. കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി കാണാന്‍ മിസിസ് ഇറാനിക്ക് പുതിയ കണ്ണട ആവശ്യമെങ്കില്‍ നല്‍കാന്‍ ഞങ്ങള്‍ തയാറാണെന്നു ജയ്‌റാം രമേശ്് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

0
ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ്...

രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ്

0
ഡല്‍ഹി: രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയെന്ന് കോൺഗ്രസ് . തെരഞ്ഞെടുപ്പ്...

സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് വിമുഖത കാണിച്ച് വകുപ്പ്

0
തൃശ്ശൂർ: കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പ് തടയാനുള്ള കർശനനടപടിക്ക് സഹകരണ വകുപ്പിന് വിമുഖത....

2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാട് ഏപ്രില്‍ 1ന് നടക്കില്ല : ആര്‍.ബി.ഐ

0
ഡല്‍ഹി: 2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാടിന് ഈ സാമ്പത്തിക വര്‍ഷം...