രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കല്‍ ; ജൂലൈ 3ന് നേതൃയോഗം

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ജൂലൈ 3ന് നേതൃയോഗം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള സച്ചിന്‍ പൈലറ്റിന്റെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റിന്റെ പദവി സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനമാകും. ഛത്തീസ്ഗഢില്‍ വിമതശബ്ദം ഉയര്‍ത്തിയ ഡി.എസ് ദേവ് സിംഗിനെ ഉപമുഖ്യമന്ത്രിയാക്കി പാര്‍ട്ടിയിലെ കലഹം അവസാനിപ്പിച്ച ഫോര്‍മുല രാജസ്ഥാനിലും നടപ്പാക്കിയേക്കാനാണ് സാധ്യത.

ദീര്‍ഘകാലമായി നടക്കുന്ന കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഓരോ തെരഞ്ഞെടുപ്പിന് മുന്‍പും സച്ചിന്‍ പൈലറ്റിന് പ്രാധാന്യമുള്ള സ്ഥാനം കൊടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരാറുണ്ടെങ്കിലും ഇതുവരെയും അതൊക്കെ ഊഹാപോഹങ്ങളായി അവസാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ഈ വര്‍ഷം അവസാനം വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഢ് പോലെയാണെങ്കില്‍ സ്വന്തം സര്‍ക്കാരിനോട് നിരന്തരമായി തുടരുന്ന വിമര്‍ശനങ്ങള്‍ക്കിടെ സച്ചിന്‍ പൈലറ്റിന് തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് പരിഗണന നല്‍കിയേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...