ആകാശത്തേക്ക് വെടിവച്ച് പോലീസ്, സംഘര്‍ഷം രൂക്ഷം ; രാഹുല്‍ ഗാന്ധി ഇംഫാലിലേക്ക് മടങ്ങി

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് വഴിയില്‍ തടഞ്ഞതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താന്‍ കണ്ണീര്‍വാതകം പ്രയോഗിച്ച മണിപ്പൂര്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര പുറപ്പെട്ട ഇംഫാലിലേക്ക് തന്നെ മടങ്ങി. ആകാശമാര്‍ഗ്ഗം രാഹുല്‍ ഗാന്ധിക്ക് യാത്ര തുടരാമെന്നാണ് പോലീസ് നിലപാട്. രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന പാതയില്‍ പലയിടത്തും സംഘര്‍ഷ സാഹചര്യം ഉണ്ടെന്നും അതിനാലാണ് കടത്തിവിടാന്‍ കഴിയില്ലെന്ന് പറഞ്ഞതെന്നുമാണ് മണിപ്പൂര്‍ പോലീസിന്റെ നിലപാട്. ചുരാചന്ദ്പൂരിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്.

വംശീയ അക്രമം ഏറ്റവും മോശമായി ബാധിച്ച ചുരാചന്ദ്പൂരിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനമാണ് നിശ്ചയിച്ചിരുന്നത്. മെയ് മൂന്നിന് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് നേതാവ് വടക്കുകിഴക്കന്‍ സംസ്ഥാനം സന്ദര്‍ശിക്കാന്‍ എത്തിയത്. മെയ് മാസത്തില്‍ ആരംഭിച്ച വംശീയ കലാപം മുതല്‍ 50,000 ത്തോളം ആളുകള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളമുള്ള 300 ലധികം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ ഇതുവരെ 100-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മേയ് മൂന്നിന് പട്ടികവര്‍ഗ പദവിയ്ക്കായുള്ള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...