രാജു എബ്രഹാമിന്റെ ആരോപണം : ‘കളക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരെ വിളിച്ചുചേർത്താണ് യോഗം നടത്തിയതെന്ന് പി.സി വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് മറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ്. കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ വിളിച്ച് ചേര്‍ത്താണ് താന്‍ യോഗം നടത്തിയതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പി സി വിഷ്ണുനാഥിന്റെ മറുപടി. താന്‍ കോണ്‍ഗ്രസുകാരുടെ മീറ്റിങ്ങല്ല വിളിച്ച് ചേര്‍ത്തതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
പ്രളയത്തെ നേരിടാന്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തി. പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്കും മിന്നൽപ്രളയത്തിനും സാധ്യതയുണ്ട്. എല്ലാവരും ഒരു ടീമായി നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 1706 കുടുംബങ്ങള്‍ 95 ക്യാമ്പുകളിലായി കഴിയുന്നുണ്ട്. സംവിധാനങ്ങളെ അലര്‍ട്ടായി നിര്‍ത്താന്‍ ശ്രമിക്കുന്നു.

ഓറഞ്ച് ബുക്കിലെ മാനദണ്ഡങ്ങള്‍ ഇക്കുറിയും പാലിച്ചുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. റാന്നിയിലെ ഒരു വ്യാപാരിക്കും 2018 ല്‍ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. നിലവിലെ സാഹചര്യം രാഷ്ട്രീയം മറന്ന് നേരിടണം. നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഒരു വാര്‍ഡിന് 25000 രൂപ ശുചീകരണത്തിനായി നല്‍കും. ക്യാബിനറ്റ് ചേരുമ്പോള്‍ നഷ്ടപരിഹാര തുക തീരുമാനിക്കുമെന്നും പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷങ്ങളുടെ ഭാഗമായി 15 കുടുംബങ്ങള്‍ക്ക് ഓണസമ്മാനം നല്‍കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂള്‍

0
റാന്നി : ആഘോഷത്തിന്‍റെ ആർപ്പുവിളികൾക്കൊപ്പം കരുതലിന്‍റെ കൈത്താങ്ങും ഇഴചേർത്ത പൂക്കളമൊരുക്കിയാണ് വെച്ചൂച്ചിറ...

അനധികൃതമായി സ്ഥാപിച്ച ഗേറ്റ് പരാതിയെ തുടർന്ന് അധികൃതർ നീക്കം ചെയ്തു

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ അരികില്‍ പൊട്ടങ്കൽപ്പടിയിൽ സ്വകാര്യ...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...