റാന്നി മക്കപ്പുഴ – കണ്ണങ്കര റോഡ് തകർന്നു ; യാത്രാക്ലേശം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ മക്കപ്പുഴ – കണ്ണങ്കര റോഡ് പൂർണ്ണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായതോടെ നാട്ടുകാർ ദുരിതത്തിൽ. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയെയും വെച്ചൂച്ചിറ – മന്ദമരുതി പാതയെയും ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡിൽ ടാറിംഗ് ഇളകി മെറ്റൽ നിരന്ന അവസ്ഥയാണ്. സ്കൂളുകളും ക്ഷേത്രവും സ്ഥിതി ചെയ്യുന്ന തിരക്കേറിയ പാതയായതിനാൽ നിരവധി സ്കൂൾ ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ ഈവഴി കടന്നുപോകുന്നുണ്ട്. റോഡിന്റെ പകുതി ഭാഗവും കുത്തനെയുള്ള ഇറക്കമുള്ളതും വീതികുറഞ്ഞതുമാണ്.

ഇവിടമാണ് പൂര്‍ണ്ണമായും ടാറിംങ് ഇളകി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഓടകളില്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ കുത്തിയൊലിക്കുന്നതാണ് ടാറിംഗ് വേഗത്തിൽ തകരാൻ കാരണമാകുന്നത്. റോഡ് രണ്ട് വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്നതിനാൽ ജനപ്രതിനിധികൾ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ താല്പര്യം കാട്ടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. നാട്ടുകാരുടെ യാത്രാക്ലേശം പരിഗണിച്ച് റോഡ് അടിയന്തിരമായി നവീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...