യുവ ആപ്ദ മിത്ര പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘മേരാ യുവ ഭാരത്’ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവ ആപ്ദ മിത്ര പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കം. മൈ ഭാരത് വോളന്റിയര്‍മാര്‍ക്ക് പ്രത്യേകം രൂപകല്‍പന ചെയ്ത ദുരന്തനിവാരണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ല കളക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ എസ് പ്രേം കൃഷ്ണന്‍ പത്തനംതിട്ട ടൗണ്‍ എസ്എന്‍ഡിപി ഹാളില്‍ നിര്‍വഹിച്ചു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലയിലെ മൈ ഭാരത് വോളന്റിയര്‍മാരില്‍ നിന്നും തിരഞ്ഞെടുത്ത 150 പേര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ പരിശീലനം നല്‍കും. അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള രീതി, ദുരന്തമുഖങ്ങളിലെ ഏകോപനവും പ്രവര്‍ത്തനവും, രക്ഷാപ്രവര്‍ത്തനത്തിനുള്ള മുന്നൊരുക്കം, ബേസിക് ലൈഫ് സപ്പോര്‍ട്ട്, പ്രാഥമിക ജീവന്‍രക്ഷാ വിദ്യ എന്നീ വിഷയങ്ങളില്‍ ശാസ്ത്രീയമായ അറിവും പ്രായോഗിക പരിശീലനവും ഏഴു ദിവസമുള്ള ക്യാമ്പില്‍ സംഘടിപ്പിക്കും.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വോളന്റിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ഐ.ഡി. കാര്‍ഡുകള്‍, യൂണിഫോം, എമര്‍ജന്‍സി കിറ്റുകള്‍ എന്നിവ വിതരണം ചെയ്യും. ദുരന്തസമയങ്ങളില്‍ പ്രാദേശികതലത്തില്‍ ഉടനടി പ്രതികരിക്കാന്‍ ശേഷിയുള്ള സന്നദ്ധ സേനയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് അജിത് ശ്രീനിവാസ്, ജില്ല ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദിനി പി. സി. സേനന്‍, ദുരന്തനിവാരണ പ്ലാന്‍ കോര്‍ഡിനേറ്റര്‍ അനി തോമസ് ഇടിക്കുള, ജില്ല യൂത്ത് ഓഫീസര്‍ പി. സന്ദീപ് കൃഷ്ണന്‍, യുവ ആപ്ദ മിത്ര മാസ്റ്റര്‍ ട്രെയിനര്‍ വി. അഭിനവ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...