കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം ; കക്കയം ഡാം ഷട്ടറുകൾ 30 മിനിട്ടിനുള്ളിൽ തുറക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷി കടന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ 30 മിനിട്ടിനുള്ളിൽ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി. നിലവിൽ ഡാമിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷ മുൻനിർത്തിയാണ് ഷട്ടറുകൾ ഉയർത്തുന്നത്. അടുത്ത 30 മിനിറ്റിനുള്ളിൽ ഘട്ടംഘട്ടമായി ഷട്ടറുകൾ തുറന്ന് അധികജലം കുറ്റ്യാടി പുഴയിലേക്ക് ഒഴുക്കും.

കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പുഴ കടക്കുന്നവരും ജാഗ്രത പാലിക്കണം. പുഴയിൽ ഇറങ്ങുന്നതും മണൽ കടത്തും മറ്റ് ആവശ്യങ്ങൾക്കായി പുഴയോരത്ത് പോകുന്നതും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ സാധനങ്ങളുമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണം.

ഡാം തുറക്കുന്ന വിവരം സൈറൺ മുഴക്കിയും മൈക്ക് അനൗൺസ്‌മെന്റിലൂടെയും നാട്ടുകാരെ അറിയിക്കും. ദുരന്ത സാധ്യത കണക്കിലെടുത്ത് ഫയർഫോഴ്സ്, പൊലീസ്, റവന്യൂ സംഘങ്ങൾ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.അടിയന്തര സാഹചര്യത്തിൽ 1077 എന്ന ജില്ലാ ദുരന്ത നിവാരണ സെൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ സ്ഥിതിഗതികൾ തുടർന്നും നിരീക്ഷിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...