സി.എസ്.കെയിൽ നടക്കുന്നത് ‘ധോണി പൂജ’ ; ടീം തോൽക്കാൻ കാരണം ഇതെന്ന് മഞ്ജരേക്കർ!

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : എം.എസ് ധോണിയെ അമിതമായി ആരാധിക്കുന്നത് ചെന്നൈ സൂപ്പർ കിംഗ്‌സിന് തിരിച്ചടിയാകുന്നുവെന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തി. ആറ് മത്സരങ്ങളിൽ നാലിലും തോറ്റ് പോയിന്റ് പട്ടികയിൽ പിന്നിലായ സിഎസ്‌കെയുടെ അവസ്ഥയെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ധോണിയോടുള്ള അമിത ആരാധന കാരണം ടീം മാനേജ്‌മെന്റിന് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. പരിക്കേറ്റ ധോണി എപ്പോൾ മടങ്ങിവരും ഏത് പൊസിഷനിൽ കളിക്കും ധോണി വരുമ്പോൾ ആരെ പുറത്തിരുത്തും എന്നീ കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വെറും മൂന്നോ നാലോ പന്തുകൾ മാത്രം നേരിടാനാണ് ധോണി എത്തുന്നതെങ്കിൽ അത് ടീമിന് ഗുണത്തേക്കാളേറെ ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ നിഴലിൽ നിൽക്കേണ്ടി വരുന്നത് പുതിയ ക്യാപ്റ്റൻ റുതുരാജ് ഗെയിക്വാഡിന് വലിയ തിരിച്ചടിയാണെന്നും മഞ്ജരേക്കർ നിരീക്ഷിച്ചു. ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാത്തതും ധോണിയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കാനുള്ള സമ്മർദ്ദവും റുതുരാജിന്റെ ബാറ്റിംഗിനെ ബാധിച്ചിട്ടുണ്ട്. നായകനാകുന്നതിന് മുൻപ് പുറത്തെടുത്തിരുന്ന മികവ് തുടരാൻ റുതുരാജിന് കഴിയുന്നില്ല. ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് വെറും 82 റൺസ് മാത്രമാണ് റുതുരാജിന്റെ സമ്പാദ്യം. ചെന്നൈ ടീമിനുള്ളിലെ ഈ അനിശ്ചിതത്വം ഉടൻ പരിഹരിച്ചില്ലെങ്കിൽ ഇത്തവണ പ്ലേ ഓഫ് കാണാതെ ടീം പുറത്താകുമെന്നും മഞ്ജരേക്കർ മുന്നറിയിപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് വർഷകാലസമ്മേളനം അവസാനിപ്പിച്ചതായി വിജ്ഞാപനം വന്നില്ല ; അഭ്യൂഹമുയർത്തി നീക്കങ്ങൾ

0
ന്യൂഡൽഹി : വർഷകാലസമ്മേളനം പൂർത്തിയാക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് പത്തുദിവസം...

ഒരു മാസം മുൻപ് വിവാഹം ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സിബി...

സംഭരണം പ്രതിസന്ധിയിൽ ; സപ്ലൈകോ അരി, പഞ്ചസാര വില കൂട്ടിയേക്കും

0
കോട്ടയം : ഓണം വിപണിയിൽ ജനത്തിന് വലിയ ആശ്വാസംനൽകി സപ്ലൈകോ മുന്നോട്ട്...

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് പുറത്തുവിട്ട മാധ്യമപ്രവർത്തകൻ സുപ്രീം കോടതിയെ സമീപിച്ചു

0
ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്ര സംഭാവന പിരിവിലെ ക്രമക്കേടുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ...