തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്‍ രാജിവെച്ചതോടെ പ്രതിപക്ഷം കൂടുതല്‍ ആവേശത്തിലാണ്. സ്വര്‍ണ്ണ കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജിയിലേക്കാണ് ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കുക. വീണുകിട്ടിയ ആയുധം തക്കത്തില്‍ ഉപയോഗിച്ച പ്രതിപക്ഷത്തിന്റെ വിജയമാണ് ഇത്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ 99 ന്റെ കൂടെ ഒന്നുകൂട്ടി 100 തികക്കും എന്ന് വീമ്പിളക്കിയ പിണറായി വിജയന് കനത്ത പ്രഹരമാണ് ഇപ്പോള്‍ ഓര്‍ക്കാപ്പുറത്ത് കിട്ടിയത്. മന്ത്രി സജി ചെറിയാന്‍ രാജി വെച്ചതോടെ ഇനിയും പിണറായി വിജയന്റെ രാജിയാണ് പ്രതിപക്ഷത്തിന്റെ ലക്‌ഷ്യം.