തമിഴ്നാട്ടിൽ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, കുതിരക്കച്ചവടം ഭയന്ന് അഞ്ച് കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി. മേലൂർ എംഎൽഎയും തെലങ്കാനയുടെ മുൻ എഐസിസി ചുമതലക്കാരനുമായ പി. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച ഹൈദരാബാദിലെത്തിയത്. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) കോൺഗ്രസ് ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടിവികെ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ പി. വിശ്വനാഥന് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. മറ്റ് പാർട്ടികൾ തങ്ങളുടെ എംഎൽഎമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം തങ്ങളുടെ ജനപ്രതിനിധികളെ ഹൈദരാബാദിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.

വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി.108 സീറ്റുകൾ നേടി വിജയുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. എന്നാൽ കേവലഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ട്. ഇതേത്തുടർന്നാണ് ഡി.എം.കെ സഖ്യത്തിലായിരുന്ന കോൺഗ്രസ്, സിപിഎം, സിപിഐ വിസികെ കക്ഷികളുടെ പിന്തുണ ടിവികെ തേടിയത്. കോണ്‍ഗ്രസിന് പുറമെ സിപിഎം, സിപിഐ പാര്‍ട്ടികളും വിജയ് യെ പിന്തുണക്കാം എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിസികെയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. രണ്ട് എംഎല്‍എമാരാണ് വിസികെയ്ക്കുള്ളത്. ഇവരുടെ തീരുമാനം ഇന്നുണ്ടാകും. വിസികെ വിജയ്ക്ക് പിന്തുണ നല്‍കുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകളെങ്കിലും ഉറപ്പില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

‘റം’ അല്ല , ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ ; ഓൾഡ് മങ്കിന് തിരിച്ചടി

0
മുംബൈ: ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന്...

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...