സുപ്രധാന കോൺഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : സുപ്രധാന കോൺഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയിൽ. ഭിന്നത നിലനിൽക്കുന്ന 15 സീറ്റുകളെ സംബന്ധിച്ച് ധാരണ ഉണ്ടാക്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല ഉദ്ധവ് താക്കറേയുമായി കൂടിക്കാഴ്ച നടത്തും. മുംബൈയിലെ ബൈക്കുള്ള, ബാന്ദ്ര ഈസ്റ്റ്, വേർസോവാ അടക്കമുള്ള സീറ്റുകളെ സംബന്ധിച്ചും ചർച്ച നടത്തിയേക്കും. നിലവിൽ കോൺഗ്രസിന് 96, എൻസിപി (പവാർ) 80, ശിവസേന ( താക്കറെ) 90 എന്നിങ്ങനെ സീറ്റുകൾ നൽകുന്നതിന് ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.  ഹരിയാനയിലെ അപ്രതീക്ഷിത പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ടാണ് മഹാരാഷ്ട്രയിൽ കോൺ​ഗ്രസ് കരുക്കൾ നീക്കുന്നത്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിച്ചവരാണ് കോൺ​ഗ്രസിന് ഹരിയാനയിൽ വിനയായത്. മുംബൈ സീറ്റ് വിഭജനത്തിന് ഇത്തരം പരാതികൾ ഒഴിവാക്കാനും കോൺ​ഗ്രസ് ശ്രമിക്കുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺ​ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. 53 സ്ഥാനാർത്ഥികളെയായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് നി​ഗമനം. നേരത്തെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള 99 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി പ്രഖ്യാപിച്ചിരുന്നു. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 105 സീറ്റാണ് ബിജെപി നേടിയത്. 2014ൽ 122 സീറ്റും ബിജപി നേടിയിരുന്നു. നവംബർ 20നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. 23ന് ഫലം പ്രഖ്യാപിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...