ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല ; മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസാണ് : പാണക്കാട് സാദിഖലി തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യത്തില്‍ ലീഗുമായി ചര്‍ച്ച ചെയ്താകും കോണ്‍ഗ്രസ് തീരുമാനമെടുക്കുകയെന്ന് പ്രതീക്ഷിക്കുന്നതായി പാണക്കാട് സാദിഖലി തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരം അഭിപ്രായം വരുന്നതെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. മന്ത്രി സ്ഥാനത്തിന്‍റെ കാര്യം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ലീഗില്‍ മെറിറ്റുള്ളവരെയാകും മന്ത്രിയാക്കുക. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് ജനം മറുപടി നല്‍കി. വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ ലീഗിനെ വിമര്‍ശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്ലിയയുടെ വിജയം. അത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നാണ് ഈ വിജയം കാണിക്കുന്നത്.

മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസാണ്. യുഡിഎഫില്‍ തമ്മിലടിയുണ്ടാകുമെന്ന ആശങ്കയ്ക്ക് വകയില്ല. അത്തരം മോശം പ്രവണതകളിലേക്ക് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് മുതല്‍ പ്രവര്‍ത്തന നിരതനാണ് വി ഡി സതീശന്‍. സംസ്ഥാനം ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ കാര്യകാരണ സഹിതം ജനങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ഡിപ്പോയില്‍ ചന്ദനത്തടി ചില്ലറ വില്‍പ്പനയ്ക്ക്

0
പത്തനംതിട്ട : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വിവിധ ക്ലാസ്സുകളില്‍പ്പെട്ട 50...

ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ ആധുനിക സമൂഹത്തിന്‌ അംഗീകരിക്കാനാവാത്തതാണെന്ന്...

0
തിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ...

ബലിതർപ്പണത്തിന് എത്തുന്നവർ ശ്രദ്ധിക്കുക , ആലുവയിൽ 13 മണിക്കൂർ ഗതാഗത നിയന്ത്രണം

0
കൊച്ചി: കർക്കിടക വാവിനോടനുബന്ധിച്ച് ആലുവ ടൗണിലും പരിസരങ്ങളിലും പൊലീസ് ഗതാഗത...

എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം

0
തിരുവനന്തപുരം: എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം....