മുരുകദാസിനെ ചതിച്ച് ‘മുരുകദാസ് ‘ ; അപരന്‍ പിടിച്ചത് 6984 വോട്ട്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. മുരുകദാസിന്റെ അപ്രതീക്ഷിത പരാജയത്തിന് പിന്നിൽ അപരൻ സ്ഥാനാർത്ഥി വലിയ സ്വാധീനം ചെലുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു . യുഡിഎഫ് സ്ഥാനാർത്ഥി 6,510 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരനായി മത്സരിച്ച മുരുകദാസ് പി.എസ്. എന്ന വ്യക്തി 6,984 വോട്ടുകൾ പിടിച്ചതാണ് എൽഡിഎഫിന് തിരിച്ചടിയായത്.

അപരൻ നേടിയ വോട്ടുകൾ യുഡിഎഫിന്റെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ്. പേരിലെ സാമ്യത്തിന് പുറമെ വോട്ടർമാരെ കുഴപ്പിച്ചത് ചിഹ്നങ്ങളിലെ സാമ്യമാണ്. സാധാരണയായി കർഷകൻ ചിഹ്നത്തിൽ മത്സരിക്കാറുള്ള ജനതാദളിന് ഇത്തവണ ലഭിച്ചത് ‘മോതിരം’ ചിഹ്നമായിരുന്നു. എന്നാൽ അപരനായ മുരുകദാസിന് ലഭിച്ച ‘മാല’ ചിഹ്നത്തിന് മോതിരവുമായി സാമ്യമുള്ളതിനാൽ വോട്ടർമാർക്ക് ചിഹ്നം മാറി വോട്ട് ചെയ്യാൻ ഇത് കരണമായെന്നാണ് അണികൾ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ഡിപ്പോയില്‍ ചന്ദനത്തടി ചില്ലറ വില്‍പ്പനയ്ക്ക്

0
പത്തനംതിട്ട : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വിവിധ ക്ലാസ്സുകളില്‍പ്പെട്ട 50...

ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ ആധുനിക സമൂഹത്തിന്‌ അംഗീകരിക്കാനാവാത്തതാണെന്ന്...

0
തിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ...

ബലിതർപ്പണത്തിന് എത്തുന്നവർ ശ്രദ്ധിക്കുക , ആലുവയിൽ 13 മണിക്കൂർ ഗതാഗത നിയന്ത്രണം

0
കൊച്ചി: കർക്കിടക വാവിനോടനുബന്ധിച്ച് ആലുവ ടൗണിലും പരിസരങ്ങളിലും പൊലീസ് ഗതാഗത...

എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം

0
തിരുവനന്തപുരം: എസ് സുരേഷിനെ മാറ്റണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം....