മണലൂരിൽ തപാൽ വോട്ട് എണ്ണുന്നതിൽ ക്രമക്കേട് ആരോപിച്ച് ടി.എൻ. പ്രതാപൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

For full experience, Download our mobile application:
Get it on Google Play

തൃശൂർ: മണലൂരിൽ തപാൽ വോട്ട് എണ്ണുന്നതിൽ ക്രമക്കേട് ആരോപിച്ച് ടി.എൻ. പ്രതാപൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. 184 ഹോം വോട്ടുകൾ എണ്ണിയില്ലെന്നും നാല് ഉദ്യോഗസ്ഥരാണ് അതിന് പിന്നിൽ എന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ ആണ് എണ്ണാതിരുന്നത്. റീകൗണ്ടിംഗ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കേസ് കൊടുക്കും എന്നാണ് പ്രതാപൻ വ്യക്തമാക്കുന്നത്. മണലൂരിൽ 100 % കോൺഗ്രസ് ജയിക്കുമായിരുന്നുവെന്ന് പ്രതാപൻ പറഞ്ഞു. ആർഎസ്എസിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് വേണ്ട എന്ന് പരസ്യമായി ഞാൻ പറഞ്ഞിരുന്നു. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പരസ്യമായി എൽഡിഎഫിന് വോട്ട് ചെയ്തു. ആർഎസ്എസ് അതിശക്തമായി എൽഡിഎഫ് സ്ഥാനാർഥിയെ സഹായിച്ചു.

കൗണ്ടിംഗ് സ്റ്റേഷനിൽ എസ്ഡിപിഐയും എൽഡിഎഫും ഒരുമിച്ചായിരുന്നു വർക്കെന്നും പ്രതാപൻ പറഞ്ഞു. ആർഎസ്എസ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പിന്തുണയോടെ 126 വോട്ടിന് എൽഡിഎഫ് വിജയിച്ചുവെന്ന് പ്രതാപൻ പറഞ്ഞു. ആയിരം തെരഞ്ഞെടുപ്പ് തോറ്റാലും ഇവരുമായി ഞാൻ സന്ധി ചെയ്യില്ല. സി. രവീന്ദ്രനാഥന് അഭിനന്ദനങ്ങളറിയിച്ച പ്രതാപൻ തെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്യണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും പ്രതാപൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കര്‍ക്കടകവാവ് ബലിതര്‍പ്പണം : സുരക്ഷ മുന്നറിയിപ്പുമായി ജില്ല ഭരണകൂടം

0
പത്തനംതിട്ട : ഓഗസ്റ്റ് 12 ലെ കര്‍ക്കടകവാവ് ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട്...

ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ പ്രവാഹം

0
തിരവനന്തപുരം: ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ...

കോന്നി ഡിപ്പോയില്‍ ചന്ദനത്തടി ചില്ലറ വില്‍പ്പനയ്ക്ക്

0
പത്തനംതിട്ട : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വിവിധ ക്ലാസ്സുകളില്‍പ്പെട്ട 50...

ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ ആധുനിക സമൂഹത്തിന്‌ അംഗീകരിക്കാനാവാത്തതാണെന്ന്...

0
തിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയില്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥ...