സപ്ലൈക്കോയ്ക്ക് മുമ്പിൽ കോൺഗ്രസ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പൊതു കമ്പോളത്തിൽ വിലക്കയറ്റം സർവ്വകാല റെക്കോർഡിൽ എത്തി നിൽക്കുമ്പോൾ സാധാരണക്കാർക്ക് ഏറ്റവും ആശ്വാസമായ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ ഉത്പന്നങ്ങൾ മാസങ്ങളായി വിതരണം ചെയ്യാത്തത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനങ്ങൾ ജീവിക്കാൻ പാടുപെടുന്ന ഈ സമയത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ യാതൊന്നും ചെയ്യാതെയും പെൻഷൻ അടക്കമുള്ള സമാശ്വാസ പദ്ധതികൾ നിർത്തിവെച്ചും ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ ഒന്നരക്കോടിയുടെ ബസ്സിൽ ആഡംബര യാത്ര നടത്തി ജനങ്ങളുടെ നേരെ കൊഞ്ഞനം കുത്തുകയാണെന്നും സപ്ലൈകോയിലെ ജീവനക്കാർക്ക് ശമ്പളം പോലും കുടിശിക്കാവുന്ന സ്ഥിതി കേട്ട് കേൾവി ഇല്ലാത്തതാണെന്നും കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. ഉത്സവകാലത്ത് പോലും സപ്ലൈകോ വഴി സബ്സിഡി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് സപ്ലൈകോ ഔട്ട്ലെറ്റിനു മുന്നിൽ കോൺഗ്രസ് റാന്നി – പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ്സിഡി ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു നടത്തിയ പ്രതീകാത്മക പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. അനിത അനിൽകുമാർ, അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ, സൗമ്യ. ജി. നായർ, ഷേർളി ജോർജ്, റൂബി കോശി, ചാക്കോ വി. സി, റെജി എബ്രഹാം, ഷിബു തോമസ്, ബിനോജ് ചിറയ്ക്കൽ, ജെറിൻ പ്ലാചേരിൽ, രാജു എബ്രഹാം, എൻ. ഐ. എബ്രഹാം, സുനിൽകുമാർ, ഷിബു പറങ്കിതോട്ടത്തിൽ, കുര്യൻ ജോൺ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന

0
കാസർകോട്: വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന. കാസർകോട്...

ഓണാഘോഷ ദിനത്തിൽ എട്ടാം ക്ലാസ്സ് പരീക്ഷ ; സ്കൂൾ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന ദിനത്തിലും എട്ടാം ക്ലാസ്...

പോലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി

0
മലപ്പുറം: പോലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ...

മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവത്തിൽ നടപടി

0
ഇടുക്കി: മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവത്തിൽ പ്ലൈവുഡ് കമ്പനിക്കെതിരെ ജില്ല...