ര​ണ്ടി​ലേ​റെ ത​വ​ണ തോ​റ്റ​വ​ര്‍​ക്കും ക​ഴി​ഞ്ഞ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​വ​ര്‍​ക്കും സീ​റ്റ്​ ന​ല്‍​കേ​ണ്ടെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​ തീ​രു​മാ​നം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ര​ണ്ടി​ലേ​റെ ത​വ​ണ തു​ട​ര്‍​ച്ച​യാ​യി മ​ത്സ​രി​ച്ച്‌​ തോ​റ്റ​വ​ര്‍​ക്കും ക​ഴി​ഞ്ഞ തദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​വ​ര്‍​ക്കും ഇ​ത്ത​വ​ണ സീ​റ്റ്​ ന​ല്‍​കേ​ണ്ടെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​ തീ​രു​മാ​നം. പാര്‍ട്ടി മ​ത്സ​രി​ക്കു​ന്ന ​ആ​കെ സീ​റ്റി​ല്‍ 50 ശ​ത​മാ​ന​ത്തി​ലേ​റെ യു​വാ​ക്ക​ള്‍​ക്കും പു​തു​മു​ഖ​ങ്ങ​ള്‍​ക്കും വ​നി​ത​ക​ള്‍​ക്കു​മാ​യി ന​ല്‍​കു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ്​ മേ​ല്‍​നോ​ട്ട​സ​മി​തി തീ​രു​മാ​നി​ച്ച​താ​യി സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഉ​മ്മ​ന്‍ ചാണ്ടി  അ​റി​യി​ച്ചു.

കോ​ണ്‍​ഗ്ര​സ്​ ക​ര​ട്​ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ത​യ്യാ​റാ​യി​ട്ടു​ണ്ട്. ഓരോ സീ​റ്റി​ലേ​ക്കും ഒ​ന്നി​ലേ​റെ പേ​രു​ക​ള്‍ ഉള്‍പ്പെടുന്ന പാ​ന​ലാ​ണ്​ ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. വി​ജ​യ​സാ​ധ്യ​ത​യാ​ണ്​ സ്ഥാ​നാ​ര്‍​ഥി ​നി​ര്‍​ണ​യ​ത്തി​ല്‍​ മു​ഖ്യ​ഘടകം. അ​തി​ന​നു​സൃ​ത​മാ​യാ​വും അ​ന്തി​മ​പ​ട്ടി​ക. എ.​ഐ.​സി.​സി നി​യോ​ഗി​ച്ച സ്​​ക്രീ​നി​ങ്​ ക​മ്മി​റ്റി യോ​ഗം ശനി​യാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​ര്‍​ന്ന്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തും.

എ​ന്നാ​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക്ക്​ സ​മ​യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ സ്​​ക്രീ​നി​ങ്​​ ക​മ്മി​റ്റി അ​ടു​ത്ത​യാ​ഴ്​​ച ആ​ദ്യം ഡ​ല്‍​ഹി​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന്​ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​ക്ക്​ രൂ​പം ന​ല്‍​കും. തു​ട​ര്‍​ന്ന്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മി​തി ചേ​ര്‍​ന്ന്​ പ​ട്ടി​ക​ക്ക്​ അ​ന്തി​മ അം​ഗീ​കാ​രം ​ന​ല്‍​കും. സീ​റ്റ്​ വി​ഭ​ജ​ന​ത്തി​ല്‍ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. നാ​ളെ​യോ​ടെ സീ​റ്റ്​ വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാങ്ചുക്കിനെ പ്രധാനമന്ത്രി ഭയക്കുന്നു ; ധർമേന്ദ്ര പ്രധാന് പകരം അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയാക്കണം: കെജ്‌രിവാൾ

0
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സന്ദര്‍ശനം നടത്തി...

പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് ; വിഡി സതീശനെതിരെ വിമർശനവുമായി ജിൻ്റോ ജോൺ

0
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി എറണാകുളത്തെ കോൺഗ്രസ് നേതാവ് ജിൻ്റോ...

പാറമട (ക്വോറി) ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നു ; റാന്നിയിലെ മൂന്ന് ക്വാറികളുടെ...

0
പത്തനംതിട്ട : സംസ്ഥാനത്തെ ക്വോറി ഉടമകള്‍ കോടികളുടെ CER ഫണ്ട്‌ വെട്ടിക്കുന്നുവെന്ന്...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...