പത്തനംതിട്ട : കേന്ദ്ര-സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം പത്തനംതിട്ട ജില്ലയിലെ 5 അസംബ്ലി നിയോജക മണ്ഡലത്തിലും ജൂൺ 27 തിങ്കളാഴ്ച രാവിലെ 10 മുതല്‍ 1 മണിവരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. സൈന്യത്തിന്റെ അച്ചടക്കം, ആത്മ വിശ്വാസം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഈ പദ്ധതി രാജ്യ സുരക്ഷക്ക് ഏറെ അപകടകരവുമാണ്.
തിരുവല്ലയില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പ്രൊഫ.പി.ജെ കുര്യന്‍, റാന്നിയില്‍ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, കോന്നിയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധു, പത്തനംതിട്ടയില്‍ ആന്റോ ആന്‍റണി എം.പി, അടൂരില്‍ കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടുര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.