ഇന്ധനവില വർദ്ധനവ് ; കോൺഗ്രസ് സമരം വ്യാഴാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെട്രോളിയം ഉത്പന്നങ്ങളുടെ വില നിരന്തരമായി വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച (31) പൊതുസ്ഥലങ്ങളിലും വീടുകൾക്ക് മുമ്പിലും പാചക വാതക സിലിണ്ടറുകളും ഇരുചക്ര വാഹനങ്ങളും നിരത്തി മാലയിട്ട് പ്രതിഷേധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.

രാവിലെ 11ന് നടത്തുന്ന പ്രതിഷേധ പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരോടൊപ്പം വീട്ടമ്മമാരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും പങ്കെടുക്കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു. ആശ്രിതരായ പൊട്രോളിയം കമ്പിനി ഉടമകളെ സഹായിക്കുവാൻ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും  നടത്തുന്ന നീക്കങ്ങൾക്കെതിരായ ജനങ്ങളുടെ താക്കീതായി പ്രതിഷേധം മാറുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...