ലണ്ടനിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റിനുള്ളില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ഇന്ത്യാക്കാരന്‍ കുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.
ഇരുപതിരണ്ടുകാരിയായ മലയാളി വിദ്യാര്‍ത്ഥി സോന ബിജുവിനെ 23കാരനായ ശ്രീരാം അമബര്‍ള എന്ന ഇന്ത്യന്‍ യുവാവാണ് കുത്തിയത്. ഇരുവരും ലണ്ടനില്‍ വിദ്യാര്‍ത്ഥികളാണ്. സോന പാര്‍ട് ടൈം ആയി ജോലി ചെയ്യുന്ന ഒരു ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ചാണ് ശ്രീരാം സോനയെ കുത്തുന്നത്. സോനയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിയെ അപ്പോള്‍ തന്നെ പിടികൂടിയെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് ലണ്ടന്‍ പോലീസ്. ഇയാള്‍ക്ക് ലണ്ടനില്‍ സ്ഥിരമായ ഒരു വിലാസമില്ലാത്തത് പോലീസ് അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇയാള്‍ സോനയെ ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ഇന്നലെ തെയിം മജിസ്ട്രേറ്റ് കോടതിക്കു മുമ്പാകെ ഹാജരാക്കി. ഏപ്രില്‍ 25 വരെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യാതൊരു പ്രകോപനവും കൂടാതെയാണ് ഇയാള്‍ സോനയെ ആക്രമിക്കുന്നത്. വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന സോന ഇയാള്‍ക്ക് ഭക്ഷണം വിളമ്പുന്ന അവസരത്തിലാണ് ഇയാള്‍ കത്തി എടുത്ത് സോനയെ കുത്തുന്നത്. റെസ്റ്റോറന്റില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ അടുത്തേക്ക് ചെല്ലാന്‍ ശ്രമിക്കുമ്പോള്‍ അവരെയെല്ലാം ശ്രീരാം ഭീഷണിപ്പെടുത്തുന്നുമുണ്ട്.

ശ്രീരാമിനെകുറിച്ചോ ഇയാള്‍ സോനയെ ആക്രമിച്ചതിനെകുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ എത്രയും വേഗം ലണ്ടന്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ക്ക് പോലീസിനെ അന്വേഷണത്തില്‍ സഹായിക്കുന്ന ക്രൈ സ്റ്റോപ്പേഴ്സ് എന്ന ചാരിറ്റി സംഘടനയുമായി ബന്ധപ്പെടാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ടെന്ന് സോന പഠിക്കുന്ന ഈസ്റ്റ് ലണ്ടന്‍ സര്‍വകലാശാലയിലെ അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...