പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊന്നുരുന്നിയില്‍ പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജി (23) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നു ജനുവരിയില്‍ അജിയെ കൊച്ചി സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ടുവര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നു എന്ന പരാതിയിലായിരുന്നു പോക്സോ കേസ് ചുമത്തിയത്. രണ്ടാഴ്ച മുന്‍പു ജാമ്യത്തിലിറങ്ങിയിരുന്നു. കേസില്‍ സാക്ഷിയായ സുഹൃത്ത് അജിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. മരണത്തിന് ഉത്തരവാദി സുഹൃത്താണ് എന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇയാളുടെ കുടുംബത്തിന് എതിരെയും പരാമര്‍ശമുണ്ട്. ഇതേ തുടര്‍ന്ന് മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കടവന്ത്ര സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എത്തി ചര്‍ച്ച നടത്തി ഉറപ്പു ലഭിച്ച ശേഷമാണ് സമരക്കാര്‍ പിരിഞ്ഞു പോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...