ബസ് തടഞ്ഞ് നിറുത്തി ദേഹത്ത് തുപ്പി ; കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ച 50 പേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പണിമുടക്ക് ദിനത്തില്‍ സര്‍വീസ് നടത്തിയ കെഎസ്‌ആര്‍ടിസി പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കും മര്‍ദ്ദനമേറ്റു. സംഭവം ആസൂത്രിതമാണെന്നും പോലീസ് നോക്കി നില്‍ക്കെയാണ് മര്‍ദ്ദനം നടന്നതെന്നുമാണ് ജീവനക്കാരുടെ ആരോപണം. ബസ് വരുന്നതിന്റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികള്‍ക്ക് വാട്സാപ്പ് വഴി നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് പാപ്പനംകോട് ജംഗ്ഷനില്‍ വെച്ചാണ് സമരാനുകൂലികള്‍ തടഞ്ഞത്.

തുടര്‍ന്ന് യാത്രക്കാരെ ഇറക്കി വിട്ട ശേഷം ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദ്ദിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തതായിട്ടാണ് ജീവനക്കാരുടെ പരാതി. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് പോയ ബസാണ് വഴിയില്‍ തടഞ്ഞു നിറുത്തിയത്. കണ്ടക്ടര്‍ ശരവണഭവനും ഡ്രൈവര്‍ സജിയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...

മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസ് ; വീണക്കെതിരെ കുരുക്ക് മുറുക്കാൻ ഇഡി

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ വീണയ്ക്ക് കുരുക്കായി കൂടുതൽ കേസുകളെടുക്കാൻ...