കോൺഗ്രസ് മതേതര ഇൻഡ്യയുടെ പ്രതീകവും പ്രതീക്ഷയും ; പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജാതി മത ഭാഷാ വേർതിരിവില്ലാതെ ജനങ്ങളെ ഒരുമിച്ച് നിലനിർത്തുന്ന രാജ്യത്തിന്റെ പ്രതീക്ഷയും പ്രതീകവുമാണ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവൻഷനും പുതിയ ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന സംഘപരിവാർ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി സർക്കാർ ഇൻഡ്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ തകർത്തെറിഞ്ഞ് വിഭജനത്തിന്റെ രാഷ്ട്രീയമാണ് പ്രാവർത്തികമാക്കുന്നതെന്നും ഇതിനെതിരായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയും ഇൻഡ്യാ മുന്നണിയും നടത്തിയ ശക്ത മായം പോരാട്ടം ഫലപ്രാപ്തിയിലെത്തിയതിന്റെ തെളിവാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത് നടക്കുവാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെയും ജില്ലയിൽ പ്രത്യേകിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായ ബഹുദൂരിപക്ഷ വിജയം യു.ഡി.എഫ് കരസ്ഥമാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പെരീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ഡി.ഡി.ഡി അംഗങ്ങളായ യോഹന്നാൻ ശങ്കരത്തിൽ, ജെയിംസ് കീക്കരിക്കാട്ട്, വി.സി ഗോപിനാഥപിള്ള, അഡ്വ.തോമസ് വി.കല്ലുങ്കത്തറ, സീനിയർ സിറ്റിസൺസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മലയാലപ്പുഴ വിശ്വംഭരൻ, ജില്ലാ പ്രസിഡന്റ് സണ്ണി കണ്ണംമണ്ണിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ പി.അനിൽ വാഴുവേലിൽ, പ്രമോദ് താന്നിമൂട്ടിൽ, മോളി തോമസ്, ജനറൽ സെക്രട്ടറിമാരായ ശശീധരൻനായർ പാറയരുകിൽ, മീരാൻ വടക്കുപുറം, ബിജിലാൽ ആലുനിൽക്കുന്നതിൽ, സിനിലാൽ പൊതീപ്പാട്, ബിജു ആർ. പിള്ള, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അഡ്വ. ആശാകുമാരി പെരു മ്പ്രാൽ , കലാബാലൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.സുധീഷ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായഗോപൻ തഴനാട്ട്‌, വിജയകുമാർ വാനിയത്ത് അനിൽ മോളുത്തറ, ജെയിംസ് പരിത്യാനി, മോനി.കെ.ജോർജ്, ജി.കൂശലൻ,മിനി ജിജി, ശ്രീകുമാർ ചെറിയത്ത്, സാബു വർഗീസ്, ബിജിലാൽ തുണ്ടിൽ, വി.എ അലക്സാണ്ടർ കെ.പി സുനോജ്, ഉണ്ണി മുക്കുഴി, ഗണേഷ് തോട്ടം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...