ശബരിമല സ്വർണക്കൊള്ളയിൽ സമരം തുടരാൻ കോൺ​ഗ്രസ്. 12ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സമരം തുടരാൻ കോൺ​ഗ്രസ്. 12ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു. ശബരിമല സ്വർണ കവർച്ചയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അന്താരാഷ്ട്ര കൊള്ള എന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വർണ കവർച്ചയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്. ദേവസ്വം മന്ത്രിയും ബോർഡും രാജിവെക്കണം.

വാസുവിനെ തലോടി ചോദ്യം ചെയ്താൽ സത്യം തെളിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോ​ഗ്യ രം​ഗത്തെ വീമ്പടിക്കൽ തെറ്റാണെന്ന് സർക്കാർ സമ്മതിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോ​ഗി മരിച്ച സംഭവത്തിലാണ് പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...

അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം രൂക്ഷമാകുമെന്ന് സൂചന ; വില 300 കടക്കും

0
കോട്ടയം : അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം തുടരുമെന്ന സൂചന നൽകി പ്രമുഖ...