തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ യുവാക്കളെ അണിനിരത്തി നടത്തുന്ന യുവം പരിപാടിയെ പ്രതിരോധിക്കാൻ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ യുവം പൊതു പരിപാടിക്ക് പകരമായി മറ്റൊരു പരിപാടി സംഘടിപ്പിക്കും. യുവാക്കളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. മെയ് മാസത്തിലാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിശദീകരിച്ചു. മെയ് 9, 10 തീയതികളിൽ ചരൽക്കുന്നിൽ ചിന്തൻ ശിബിരം 2 സംഘടിപ്പിക്കും. നിലവിലെ രാഷ്ട്രീയ പ്രശ്നങ്ങൾ ചിന്തൻ ശിബിരം ചർച്ച ചെയ്യും. യുഡിഎഫിലെ എല്ലാ വിഭാഗങ്ങളുമായും ഒന്നിച്ചു പോകാനുള്ള ചർച്ചകളുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.
സിപിഎമ്മിനെയും ബിജെപിയെയും വിമർശിച്ച സുധാകരൻ കേരളത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും കുറ്റപ്പെടുത്തി. കേരളത്തിലെ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് ബിജെപിയാണ്. ലാവ്ലിൻ കേസ് സുപ്രീം കോടതി എത്ര തവണ മാറ്റിവെച്ചുവെന്നത് നോക്കുക. ജയരാജന്റെ വൈദേഹം റിസോർട്ട് എടുത്തത് ബിജെപിയുടെ കേന്ദ്ര മന്ത്രിയാണ്.
സിപിഎം നേതാവും ബിജെപി നേതാവും തമ്മിൽ കച്ചവടം നടത്തുന്നു. ഇരു കൂട്ടരുടെയും ലക്ഷ്യം ഒന്നാണ്. അവരുടെ ഐക്യവും വ്യക്തമാണ്. ഇതെല്ലാം ജനമധ്യത്തിൽ തുറന്ന് കാണിക്കും. ന്യൂനപക്ഷങ്ങൾക്കെതിരെ ബിജെപിയും ആർഎസ് എസും നടത്തിയ സംഘർഷങ്ങൾ ജനങ്ങളിൽ എത്തിക്കും. മുഴുവൻ നഗരങ്ങളിലും ചിത്രസഹിതം ബിജെപിയും സംഘപരിവാറും നടത്തിയ കൂട്ടക്കൊലയും ആക്രമണങ്ങളും പ്രദർശിപ്പിക്കും. ഇതിനായി സ്പെഷ്യൽ കമ്മിറ്റി രൂപീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































