ശശി തരൂരിനെതിരെ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ശശി തരൂരിനെതിരെ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ്‌. പാർട്ടിയിൽ നിന്ന് ഏറെ അകന്ന് കേന്ദ്ര സർക്കാരിനോട് ശശി തരൂർ അടുത്തതായാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എന്നാൽ പ്രതിനിധി സംഘത്തിന്റെ ഭാഗമാകുന്നതിൽ നടപടിയെടുത്താൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്. ഇന്ത്യ-പാക് സംഘർഷത്തിൽ കോൺഗ്രസ്‌ നിലപാട് മറികടന്ന് കേന്ദ്രസർക്കാരിന് തരൂർ വലിയ പിന്തുണ നൽകിയത്. തരൂരിന്റെ പേര് കോൺഗ്രസ് പ്രതിനിധി സംഘത്തിലേക്ക് നിർദേശിക്കാത്തതും ഈ മോദി അനുകൂല പ്രസ്താവനകളെ തുടർന്നാണ്. എന്നാൽ സംഘത്തിൽ കോൺഗ്രസ്‌ നൽകിയ പേരുകൾ വെട്ടിയാണ്‌ കേന്ദ്ര സർക്കാർ ശശി തരൂരിനെ ഉൾപ്പെടുത്തിയത്. തരൂരിനെ പരിഗണിച്ചതിലൂടെ കോൺഗ്രസിൻറെ ഉത്തരം മുട്ടിക്കുക കൂടിയാണ് ബിജെപി ലക്ഷ്യം.

വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു എന്നതാണ് കോൺഗ്രസ് പ്രതികരണം. എന്നാൽ പാർട്ടി തീരുമാനം തരൂർ അംഗീകരിക്കാൻ തയ്യാറാകാത്തതും കോൺഗ്രസിനെ പ്രകോപിച്ചിട്ടുണ്ട്. തരൂർ തനിക്ക്‌ ക്ഷണം ലഭിച്ച കാര്യം എഐസിസി നേതൃത്വത്തെ അറിയിക്കാത്തതും അതൃപ്‌തി വർധിപ്പിച്ചു. തങ്ങൾ നിർദ്ദേശിച്ച പേരുകൾ കോൺഗ്രസ്‌ പുറത്തുവിട്ടതോടെ പാർട്ടിയിൽ നിന്ന് തരൂർ ഏറെ അകന്നു എന്ന സൂചനകളാണ് നൽകുന്നത്. തരൂറിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം നേരത്തെ തന്നെ പാർട്ടിയിൽ തന്നെ ശക്തമാണ്.എന്നാൽ ദേശ സ്നേഹം അടക്കം ചൂണ്ടികാട്ടിയാണ് തരൂർ പ്രതിനിധി സംഘത്തിൽ പങ്കെടുക്കുന്നതിനെ ന്യായീകരിക്കുന്നത്. പ്രതിനിധി സംഘത്തിൽ പങ്കെടുക്കുന്നതിന് തരൂരിനെതിരെ നടപടിയെടുത്താൽ ജനങ്ങൾ എതിരാകുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...