പത്തനംതിട്ട : പുതുവര്‍ഷത്തില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും കോണ്‍ഗ്രസ്സ് യൂണിറ്റ് കമ്മറ്റികള്‍ നിലവില്‍ വരുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റിയുടെ ഭാഗമായുള്ള ജില്ല റിസോഴ്സ് പേഴ്സൺമാർക്ക് വേണ്ടിയുള്ള ദ്വിദിന ശിൽപ്പശാല മരാമൺ റീട്രീറ്റ് സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബർ പതിനാലിന് ഒൻപത് ബ്ലോക്കുകളിലെ ഒൻപത് പഞ്ചായത്തുകളിൽ രണ്ടാംഘട്ട യൂണിറ്റ് രൂപീകരണം നടക്കും. ജില്ലയിൽ 6732 യൂണിറ്റുകൾ ജനുവരിയിൽ നിലവിൽ വരും. കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ രൂപീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാത്തവർക്ക് പാർട്ടി പദവികളിൽ സ്ഥാനം നൽകേണ്ട എന്നാണ് കെ.പി.സി.സി യുടെ തിരുമാനമെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
മുൻ ഡി.സി.സി പ്രസിഡന്‍റ് പി.മോഹൻരാജ്, ജില്ലാ കോ- ഓർഡിനേറ്ററൻമാരായ അഡ്വ.എ.സുരേഷ്കുമാർ, അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, സലിം പി ചാക്കോ, ഡി.സി.സി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന റിസോഴ്സ് പേഴ്സൺ ശംഭുലാൽ, ജില്ല റിസോഴ്സ് പേഴ്സൺമാരായ സതീഷ് പഴകുളം, ചെറിയാൻ ചെന്നീർക്കര, ഡോ.അജിത്ത് അയിരൂർ, ഹരികുമാർ, ഷൈലു.എസ്, ജോയമ്മ സൈമൺ എന്നിവര്‍ ശിൽപ്പശാലയിൽ ക്ലാസുകള്‍ എടുത്തു. ദ്വിദിന ശിൽപ്പശാല നാളെ വൈകിട്ട് അഞ്ചിന് സമാപിക്കും.