സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് നടത്തിയത് സമാനതകളില്ലാത്ത ത്യാഗോജ്വല സമരം : മന്ത്രി പി.സി വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യ രാജ്യം നേടിയെടുത്തതും ഇന്ന് അനുഭവിക്കുന്നതുമായ സ്വതന്ത്ര്യത്തിന് ഇൻഡ്യൻ നാഷണൽ കോൺഗ്രസും അതിന്‍റെ നേതാക്കളും അനുഭവച്ചത് സമാനതകൾ ഇല്ലാത്ത ത്യാഗമാണെന്ന് കെ.പി.സി സി വർക്കിംഗ് പ്രസിഡണ്ടും ടൂറിസം, സാസ്കാരിക വകുപ്പ് മന്ത്രിയുമായ പി.സി.വിഷ്ണുനാഥ് പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാർട്ടി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരിക മാത്രമല്ല ചെയ്തതെന്നും പട്ടിണിയും പരിവട്ടവുമായി പിറന്ന ഇന്ത്യയേയും അതിലെ ജനതയേയും എല്ലാ രംഗത്തും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.

പൂർവികൻമാർ ചെയ്ത ത്യാഗത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും വിലയറിയാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. സാമൂഹ്യ നീതിയുടെ കാവലാകേണ്ട കേന്ദ്ര ഭരണക്കാരും അവരെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളും അതിന്‍റെ കടക്കൽ കത്തി വെച്ച് ഇന്ത്യയെ ഇരുണ്ട കാലത്തിലേക്ക് നയിക്കുവാനാണ് ശ്രമിക്കുന്നതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.

എം.എൽ.എ മാരായ അബിൻ വർക്കി, സി.വി.ശാന്തകുമാർ , കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.ഷൈലാജ്, നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, മുൻ എം.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, കെ.പി. സി.സി അംഗം മാത്യു കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി, ഡി.സി.സി വൈസ് പ്രസിഡന്‍റ്മാരായ എ.സുരേഷ് കുമാര്‍, വെട്ടൂർ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ കെ.ജാസിംകുട്ടി, എലിസബത്ത് അബു, ഡി.ഭാനുദേവൻ, സിന്ധു അനിൽ, സജി കൊട്ടക്കാട്, കാട്ടൂർ അബ്ദുൾ സലാം, ജോൺസൺ വിളവിനാൽ, ഹരികുമാർ പൂതങ്കര, അജു ഏഴംകുളം, ഡി.എൻ തൃദീപ്, ആർ.രഘുനാഥ്, രാധാചന്ദ്രൻ, മണ്ണടി പരമേശ്വരൻ, വി.റ്റി അജോമോൻ, എൻ.സി മനോജ്, അബ്ദുൾ കലാം ആസാദ്, ബിജു ഫിലിപ്പ്, റോയിച്ചൻ എഴിക്കകത്ത്, ജെറി മാത്യൂസ് സാം എന്നിവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇൻഡ്യൻ നാഷണൽ കോൺഗ്രസും സ്വാതന്ത്ര്യത്തിന്‍റെ കനൽവഴികളും എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാറിൽ കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാനും കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ.റോയിസ് മല്ലശ്ശേരി പ്രബന്ധം അവതരിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്മാർ, പോഷക സംഘടനാ ജില്ലാ പ്രസിഡന്‍റ്മാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ രാജീവ്ഭവൻ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....