എഐഎഡിഎംകെ എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുത് ; തമിഴ്നാട് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നതിനിടെ, ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്‌ക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്. അണ്ണാ ഡിഎംകെയിൽ നിന്നും കൂറുമാറി ടിവികെയെ പിന്തുണച്ച എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ആവശ്യപ്പെട്ടു. വിജയിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് ഇത് വലിയ രീതിയിലുള്ള കളങ്കമുണ്ടാക്കുമെന്നാണ് കാർത്തിയുടെ നിരീക്ഷണം. അണ്ണാ ഡിഎംകെയിൽ നിന്നുള്ള നേതാക്കൾ ടിവികെ മന്ത്രിസഭയിൽ ഇടംപിടിക്കാൻ സമ്മർദം ചെലുത്തുന്ന സാഹചര്യത്തിലാണ് പ്രതികരണം.

വിജയ് സർക്കാരിന്റെ സുസ്ഥിരമായ നിലനിൽപ്പിന് കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്ന് കാർത്തി ചിദംബരം വ്യക്തമാക്കി. അഞ്ച് വർഷം പൂർത്തിയാക്കാൻ അണ്ണാ ഡിഎംകെ വിമതരുടെ ആവശ്യമില്ലെന്നും, മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങൾ വിജയിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ടിവികെ സർക്കാർ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ ചേരിതിരിവ് ശക്തമാവുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...