കോണ്‍ഗ്രസ്‌ കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ഉപവാസ സമരം നടത്തും

For full experience, Download our mobile application:
Get it on Google Play

പന്തളം : കോണ്‍ഗ്രസ്‌ കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാട്ടുപന്നികളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും കൃഷിയേയും കര്‍ഷകരേയും സംരക്ഷിക്കുന്നതിനു വേണ്ടി ഏകദിന ഉപവാസ സമരം നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. 22 ന്‌ രാവിലെ 9 ന്‌ കുമ്പാല ജംഗ്‌ഷനില്‍ ഡി.സി.സി. പ്രസിഡന്റ്‌ സതീഷ്‌ കൊച്ചു പറമ്പില്‍ ഉദ്‌ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പിയും കോണ്‍ഗ്രസ്‌ ജില്ലാ, ബ്ലോക്ക്‌ നേതാക്കള്‍ പങ്കെടുക്കും. വൈകിട്ട്‌ നടക്കുന്ന സമാപന സമ്മേളനം സി.ആര്‍.മഹേഷ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.

കഴിഞ്ഞ ദിവസം കുരമ്പാലയില്‍ കൃഷി സംരക്ഷിക്കുവാന്‍ സ്‌ഥാപിച്ച വൈദ്യുതി വേലിയില്‍നിന്നും വൈദ്യുതാഘാതമേറ്റ്‌ മരണപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന്‌ ഐക്യദാര്‍ഢ്യം ഉപവാസ സമരത്തില്‍ അര്‍പ്പിക്കും. പന്തളം നഗരസഭയും സര്‍ക്കാരും കൃഷിയേയും കര്‍ഷകരേയും സംരക്ഷിക്കണമെന്നും കൃഷിനാശം മൂലം കടക്കെണിയിലായ കര്‍ഷകരെ സംരക്ഷിക്കണമെന്നും ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സഖറിയാ വര്‍ഗീസ്‌, ഡി.സി.സി വൈസ്‌പ്രസിഡന്റ്‌ എം.ജി. കണ്ണന്‍, മണ്ഡലം പ്രസിഡന്റ്‌ എം.മനോജ്‌കുമാര്‍, നേതാക്കളായ മണ്ണില്‍ രാഘവന്‍, ജോണികുട്ടി, കണ്ണന്‍ കുടശ്ശനാട്‌ എന്നിവര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...