കോന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസ് കെട്ടിടം ജീർണ്ണാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : നൂറ് വർഷത്തിൽ അധികം പഴക്കമുള്ള കോന്നിയുടെ ചരിത്ര സ്മാരകമായ കോന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസ് കെട്ടിടം കാലപ്പഴക്കം മൂലം നശിച്ച് തുടങ്ങിയിട്ടും അറ്റകുറ്റപണികൾ നടത്തുവാൻ നടപടിയില്ല. ബ്രിട്ടീഷ് ഭരണകാലത്താണ് കോന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസ് കെട്ടിടവും കോന്നി ഫോറെസ്റ്റ് ഇൻസ്‌പെക്ഷൻ ബംഗ്ലാവും സ്ഥാപിക്കുന്നത്. മേൽക്കൂര തടിയിൽ നിർമ്മിച്ച് മച്ച് അടക്കമുള്ള ഓഫീസ് കെട്ടിടം ഇപ്പോൾ കാലപഴക്കം മൂലം ചോർന്ന് ഒലിക്കുന്ന അവസ്ഥയാണ്. നൂറ് വർഷത്തിൽ അധികം പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് നിർമ്മിക്കാതെ അത് പൈതൃക സ്വത്തായി സംരക്ഷിക്കണം എന്നാണ് വനം വകുപ്പ് ഉത്തരവിൽ പറയുന്നത്.

അറ്റകുറ്റപണികൾ നടത്തുന്നതിന് തടസമില്ല. എന്നാൽ ഇത്രയധികം വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ച് നിർമ്മിക്കരുത് എന്ന് കാണിച്ച് ചില സംഘടനകളും രംഗത്ത് വന്നിരുന്നു. എന്നാൽ വർഷങ്ങൾ പഴക്കമുള്ള കെട്ടിടം കാലപഴക്കം മൂലം മേൽക്കൂരയുടെ തടി പലകകൾ പലതും ചിതലരിച്ച് ഇളകി വീണ് തുടങ്ങി. മേൽകൂര ഒരു ഭാഗം ഒടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് താങ്ങി നിർത്തിയിരിക്കുന്നതും കാണാം. ഓഫീസ് മുറികൾ ചോർന്ന് ഒലിക്കാൻ തുടങ്ങിയതോടെ ജീവനക്കാർക്ക് ജോലി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.

മേൽക്കൂര തടി ഉപയോഗിച്ച് നിർമ്മിച്ചതിനാൽ എലി മറ്റ് ക്ഷുദ്ര ജീവികൾ എന്നിവയുടെ ശല്യവും വർധിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ അവസ്ഥ വിവരിച്ച് ഫോറെസ്റ്റ് ചീഫ് കൺസർവേറ്റർക്ക് കോന്നി ഡി എഫ് ഒ കത്ത് നൽകുകയും ചെയ്തിരുന്നു. മേൽക്കൂരയിൽ നിന്നും വീഴുന്ന പൊടിശല്യം മൂലം ജീവനക്കാർക്ക് ശ്വാസം മുട്ടൽ അടക്കമുള്ള അസുഖങ്ങൾ പിടിപെടുന്നതായും പറയുന്നു. കേരളത്തിലെ ആദ്യത്തെ റിസേർവ് വനം ആണ് കോന്നിയിലേത്. വിവിധ ഫോറെസ്റ്റ് റേഞ്ച്കളെ ഏകോപിപ്പിക്കുന്ന പുരാതനമായ കോന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസ് സംരക്ഷിക്കപെടേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....