കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം തിരുത്തണമെന്ന് കോന്നി ഏരിയ സമ്മേളനം അവശ്യപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം തിരുത്തണമെന്ന് ഏരിയ സമ്മേളനം അവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖല സമ്പൂർണ്ണമായും പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ 2020 ജൂലൈ 20ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം നാളിതുവരെ രാജ്യം വിദ്യാഭ്യാസ മേഖലയിൽ നേടിയെടുത്ത നേട്ടങ്ങളെ പിന്നോട്ട് അടിക്കുന്നതാണ്. ഒപ്പം രാജ്യത്തിൻറെ മതനിരപേക്ഷ- പൊതുബോധത്തെ തകർക്കുന്നതുമാണ്. കൂടാതെ ഇന്ത്യൻ വിദ്യാഭ്യാസത്തെ വിപണിക്ക് തീറെഴുതി കൊടുക്കുന്നതിനുള്ള അവസരങ്ങൾ തുറന്നിടുന്നതുമാണ്.

വിദ്യാഭ്യാസമേഖല കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. എന്നാൽ അതിൻറെ പേരിൽ ഒളിച്ചു കടത്തുന്ന വർഗീയ- വാണിജ്യ അജണ്ടകൾ എതിർക്കപ്പെടേണ്ടതാണെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അരുവാപ്പുലം വെൺ മേലിൽ പടി എൻ എസ് എസ് ഹാളിൽ നടന്ന സമ്മേളനം ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ഫെയിം മാതൃഭൂമി ക്ലബ് എഫ് എം അവതാരകൻ അൻസു കോന്നി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ആദിത്യ അധ്യക്ഷയായി.

ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി അദ്വൈത് മനു റിപ്പോർട്ടും ജില്ലാ കോഡിനേറ്റർ ജയകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കൺവീനർ കെ മോഹൻകുമാർ വേനൽ തുമ്പികളെ ആദരിച്ചു. ജില്ലാ ജോയിൻ്റ് കൺവീനർ സുമാ നരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനു ഫിലിപ്പ്, കെ ഷാജി, കെ കെ ശിവ പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുളസി മണിയമ്മ, വർഗ്ഗീസ് ബേബി, സംഘാടക സമിതി കൺവീനർ കെ എസ് സന്തോഷ് കുമാർ ,ടി രാജേഷ് കുമാർ, കെ മകേഷ് എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയർപേഴ്സൺ രേഷ്മ മറിയം റോയി സ്വാഗതവും വൃന്ദ എസ് മുട്ടത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ദിനകർ ദിനേശ് (പ്രസിഡൻ്റ്) വൃന്ദ എസ് മുട്ടത്ത് (സെക്രട്ടറി) ബിനീഷ് ബി മലയാലപ്പുഴ, ഐശ്വര്യവിജയകുമാർ (വൈസ് പ്രസിഡൻ്റ്) എച്ച് വിഷ്ണു, ഐശ്വര്യ കോന്നിതാഴം (ജോയിൻ്റ് സെക്രട്ടറി) കെ മകേഷ് (കോ-ഓർഡിനേറ്റർ) ടി രാജേഷ് കുമാർ (കൺവീനർ) പി ആർ സുധാകുമാർ (ജോയിൻ്റ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...