ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനമാണ് ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയo : ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പട്ടയം ഉള്‍പ്പടെയുള്ള ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനമാണ് ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി കരികുളം ആദിവാസി കോളനിയില്‍ നടന്ന ആദിവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി കൈവശമുള്ള ഭൂമിയില്‍ പട്ടയം ഉള്‍പ്പടെയുള്ള അവകാശങ്ങള്‍ പലര്‍ക്കും ഇപ്പോഴും അന്യമാണ്. ആദിവാസി വിഭാഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭൂമി നല്‍കി പ്രശ്നങ്ങള്‍ പരിഹരിച്ച് സംരക്ഷിക്കുവാന്‍ വേണ്ടുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്.

വനവിഭവങ്ങള്‍ ശേഖരിക്കുവാനും അതിന് യഥാര്‍ത്ഥ വില കിട്ടുന്ന രീതിയില്‍ വില്‍ക്കുവാനും വേണ്ടുന്ന വനാവകാശ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സി.ഡി.എം എന്ന ഏജന്‍സിയെ ഏല്‍പ്പിച്ചതായും അവര്‍ വിവിധ സ്ഥലങ്ങളില്‍ സര്‍വ്വേ ആരംഭിച്ചതായും മുഖ്യപ്രഭാഷണം നടത്തിയ പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. എം.എസ് മനോജ് കച്ചേരിത്തടം അധ്യക്ഷത വഹിച്ചു.

ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍ ഊരുമൂപ്പന്‍മാരെ ആദരിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി സജി, മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, വിവിധ ഊരുമൂപ്പന്‍മാരായ എ.കെ കൃഷ്ണന്‍കുട്ടി, പി.ജി അപ്പുകുട്ടന്‍, എം രാജു എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...