നവകേരള സദസിനെ വരവേൽക്കാൻ കോന്നി ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെ വരവേൽക്കാൻ കോന്നി ഒരുങ്ങി. നവകേരള സദസിനെ മലയോര നാടിന്‍റെ ചരിത്ര  സംഭവമാക്കി മാറ്റാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ . കോന്നി കെ.എസ്.ആർ.ടി.സി മൈതാനത്ത്  പന്തലിന്റെയും  വേദികളുടെയും  നിർമ്മാണം പൂർത്തിയായി. അവസാനവട്ട ക്രമീകരണങ്ങൾ എം.എൽ.എ വിലയിരുത്തി. പൊതുജനങ്ങളിൽ   നിന്നും പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകൾ വേദിയുടെ സമീപത്തായി  ക്രമീകരിച്ചിട്ടുണ്ട്.  ഭിന്നശേഷിക്കാർക്കും  മുതിർന്ന പൗരൻമാർക്കും  സ്ത്രീകൾക്കും  പുരുഷൻമാർക്കും  പ്രത്യേക  കൗണ്ടറുകൾ  ഉണ്ടാകും.

ഒരുമണിയോടെ  കൗണ്ടറുകളിൽ  പരാതികൾ  സ്വീകരിച്ചു തുടങ്ങും.  2.30 മുതൽ  ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയും  കനൽ ബാന്റും ചേർന്ന്  അവതരിപ്പിക്കുന്ന  ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും. വൈകിട്ട് നാലിന്  മുഖ്യമന്ത്രി പിണറായി വിജയനും  മന്ത്രിമാരും എത്തി നവകേരള സദസ്  ആരംഭിക്കും. പൊതുജനങ്ങൾക്ക് ആവശ്യമായ  എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. വോളണ്ടിയേഴ്സിന്റെ സേവനവും ലഭ്യമാണ്. കോന്നിയുടെ മണ്ണിലേക്ക് എത്തുന്ന ക്യാബിനറ്റ് ഇൻ കോന്നിയെ വരവേൽക്കാനുള്ള  എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും  ഈ ചരിത്ര സംഭവത്തിന്  സാക്ഷിയാവാൻ എല്ലാവരെയും കോന്നിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി ചെയർമാൻ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയും കൺവീനർ രശ്മി മോളും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...