കോന്നി : എലിയറക്കൽ പീപ്പിൾസ് ആശുപത്രി ഉടമയും എലിയറക്കൽ ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരിയുമായ ഡോക്ടർ ഗോപിനാഥപിള്ള(76) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കോന്നിയിലെ ആദ്യകാല ഡോക്ടറായിരുന്നു അദ്ദേഹം. കോന്നിയിൽ മറ്റ് ആശുപത്രികൾ ഇല്ലാതെയിരുന്ന കാലഘട്ടത്തിൽ നിരവധി ആളുകൾ ആണ് ചികിത്സ തേടി കോന്നി പീപ്പിൾസ് ആശുപത്രിയിൽ എത്തിയിരുന്നത്. കോന്നി കേന്ദ്രമായുള്ള വേദി ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആദ്യകാല അധ്യക്ഷൻ ആയിരുന്നു ഇദ്ദേഹം. നിലവിൽ ഗാന്ധിഭവൻ ദേവലോകം രക്ഷാധിക്കാരി, ഈ എം എസ് ചാരിറ്റബിൾ സൊസൈറ്റി രക്ഷാധിക്കാരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ : തങ്കം ഗോപിനാഥ്, മക്കൾ : അരവിന്ദ് ഗോപിനാഥ്, പരേതയായ അപർണ്ണ ഗോപിനാഥ്.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
കോന്നിയുടെ പ്രിയപ്പെട്ട ഡോക്ടർ യാത്രയായി
RECENT NEWS
Advertisment



























