റാന്നി : ഇടക്കുളം അയ്യപ്പക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ സമർപ്പണം തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് നിർവഹിച്ചു. ഇതോടനുബന്ധിച്ചുനടന്ന സാംസ്‌കാരിക സമ്മേളനം പന്തളം കൊട്ടാരം നിർവാഹകസംഘം കാര്യദർശി പി.എൻ.നാരായണവർമ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.ആർ.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദഗിരി അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി.യോഗം റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ, അഖില കേരള വിശ്വകർമ മഹാസഭ റാന്നി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് റെജി ചാരുത, ഇടക്കുളം പള്ളിയോട സംരക്ഷണസമിതി പ്രസിഡന്റ് എം.എൻ.ഗോപിനാഥൻ നായർ, ക്ഷേത്രഭരണസമിതി സെക്രട്ടറി ടി.കെ.സോമൻ, ട്രഷറർ വി.രതീഷ് കുമാർ, ശ്രീദുർഗ മാതൃസമിതി പ്രസിഡന്റ് സിനു പ്രകാശ് എന്നിവർ പ്രസംഗിച്ചു. എം.ജി.യൂണിവേഴ്‌സിറ്റി ബി.എസ്‌സി. ഫിസിക്‌സ് പരീക്ഷയിൽ ഫസ്റ്റ് റാങ്ക് നേടിയ ജെ.എസ്.യാദവി, ചുറ്റമ്പലം നിർമിച്ച രാധാകൃഷ്ണൻആചാരി,മുതിർന്ന കമ്മിറ്റിയംഗം വി.ടി.സരസ്വതിഅമ്മ എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് സ്‌കോളർഷിപ്പ് നൽകി ഭരണസമിതി ഭാരവാഹികളായ കെ.ആർ.മുരളീധരൻ നായർ, സി.ജി.പ്രഭാകരൻ നായർ, ജി.സന്തോഷ് കുമാർ, വി.ജി.ആനന്ദ്, കെ.എസ്.സുരേഷ് കുമാർ, സജീവ്കുമാർ, സുരേന്ദ്രൻനായർ എന്നിവർ നേതൃത്വം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033