പത്തനംതിട്ട : ഗാർഹിക പീഡനത്തിന് യുവാവ് അറസ്റ്റിൽ, തിരുവല്ല കുറ്റൂർ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനിൽക്കുന്നതിൽ ശശിധരന്റെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന രതീഷ് (37) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. 2013 സെപ്റ്റംബർ നാലിന് ആറന്മുള സബ് രജിസ്ട്രാർ ഓഫീസിൽ നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത, തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കൽ ജോയ് തോമസിന്റെ മകൾ മറിയാമ്മ മാത്യു (29) നാണ് ഭർത്താവിന്റെ നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങൾ ഏൽക്കേണ്ടിവന്നത്.
വിവാഹശേഷം രതീഷിന്റെ പാലനിൽക്കുന്നതിൽ എന്ന കുടുംബവീട്ടിൽ ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞുവരവേ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങുകയായിരുന്നു. യുവതിയ്ക്ക് ഇയാൾ ചെലവിന് നൽകാറില്ലായിരുന്നു. ഇയാളും അമ്മ ഓമനയും ചേർന്നാണ് അസഭ്യം വിളിയും മർദ്ദനവും ആരംഭിച്ചത്. തുടർന്ന് ആദ്യകുഞ്ഞു ജനിച്ചശേഷം ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കൽ വീട്ടിൽ താമസിക്കുമ്പോഴും മർദ്ദനം തുടർന്നു. മറിയാമ്മയുടെ അമ്മയ്ക്കും പ്രതികളുടെ മർദ്ദനമേറ്റിരുന്നു. നിരന്തരപീഡനങ്ങൾ സഹിക്കവയ്യാതെ കഴിഞ്ഞമാസം 14 ന് യുവതി കോയിപ്രം പോലീസിനെ സമീപിച്ച് മൊഴി നൽകി കേസ് എടുപ്പിച്ചു.
പ്രാഥമിക അന്വേഷണത്തിൽ പോലീസ് ഇരുവീടുകളിലും എത്തി വിശദമായ പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ആറന്മുള സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കി കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്കുള്ള അന്വേഷണം തുടരവേ ഇന്നലെ രാത്രി 8.10 ന് രതീഷിനെ വീടിനു സമീപത്തുനിന്നും പിടികൂടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി.
സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ നേതൃത്വം നൽകുന്ന അന്വേഷണസംഘത്തിൽ എ എസ് ഐമാരായ സുധീഷ്, വിനോദ്, എസ് സി പി ഓ ജോബിൻ ജോൺ എന്നിവരാണ് ഉള്ളത്. രണ്ടാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
———————————————————
































