യു.ഡിഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് 26 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യു.ഡിഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ സംരക്ഷണ സായാഹ്ന സദസ്സ് (26) ചൊവ്വാഴ്ച വൈകട്ട് 4 മണിക്ക് തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡിന് സമീപം നടത്തുന്നതിന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്ന സദസ്സില്‍ പ്രൊഫ പി.ജെ. കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലടക്കമുള്ള യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍, നിയമ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മ്മാണ സമിതി രൂപം നല്‍കിയത് 1949 നവംബര്‍ 26 നാണ്. ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയത് 1950 നവംബര്‍ 26 നും.

ഭരണഘടനയുടെ മഹത്വത്തെക്കുറിച്ചും ഭരണഘടന ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നടത്തുന്ന ഭരണഘടന സംരക്ഷണ സായാഹ്ന സദസ്സ് വിജയിപ്പിക്കാന്‍ കൂടിയ യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ജോസഫ് എം. പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, സമദ് മേപ്രത്ത്, റ്റി.എം. ഹമീദ്, അഡ്വ. കെ.എസ്. ശിവകുമാര്‍, മാലേത്ത് സരളാദേവി, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ജോണ്‍. കെ. മാത്യു, അഡ്വ. പി.ജി. പ്രസന്നകുമാര്‍, അഡ്വ. ഹന്‍സല മുഹമ്മദ്, സനോജ് മേമന, പ്രസാദ് മാത്യു, പ്രകാശ് തോമസ് റാന്നി, ലാലു തോമസ്, തോമസ് ജോസഫ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജെറി മാത്യു സാം, ജോണ്‍ സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...